യുക്രൈനിൽ താത്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു. വോൾനോവാഖ,മരിയുപോൾ എന്നീ ഇടനാഴിയിലാണ് വെടിനിർത്തൽ പ്രഖ്യപിച്ചത്. രക്ഷാ പ്രവർത്തനത്തനിടെയാണ് റഷ്യയുടെ പ്രഖ്യാപനം. ഇന്ത്യൻ സമയം 11.30 മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വന്നു.
നിലവിൽ അഞ്ച് മണിക്കൂറാണ് വെടി നിർത്തൽ പ്രാബല്യത്തിലുണ്ടാവുക എന്ന് റഷ്യൻ ദേശീയ മാധ്യമമായ ആർ.ടി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചയിലാണ് നടപടി. മൂന്ന് ദിവസം മുൻപും റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നിലപാട് ഉണ്ടായിരുന്നു. ആ സമയത്ത് കിയവ് ദേശീയ പാത വഴി ആളുകൾക്ക് രക്ഷപ്പെട്ടു പോവാൻ റഷ്യ അനുവദിച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യപിച്ചതോടെ ഈ സമയത്ത് ഇന്ത്യൻ വിദ്യാർഥികൾക്കടക്കം രക്ഷപ്പെടാൻ കഴിഞ്ഞേക്കും