കഴിഞ്ഞ ദിവസം ഉക്രെയ്‌നിലെ ഒഡേസ സിറ്റിയില്‍ നാല് ചുറ്റും റഷ്യ ഷെല്ലിംഗ് നടത്തുമ്പോള്‍ ആയിരങ്ങള്‍ അഭയം തേടിയിരിക്കുന്ന ഒരു ബങ്കറില്‍ അപ്രതീക്ഷിതമായ ഒരു സംഭവം നടന്നു, ഒരു വിവാഹം. ഉക്രെയ്ന്‍ പൗരന്മാരായ ലെവറ്റ്‌സും നടാലിയും തമ്മിലായിരുന്നു ഇത്.
Meanwhile, a marriage registration took place in a bomb shelter in #Odesa. pic.twitter.com/xAi8ktCxfE
— NEXTA (@nexta_tv) March 3, 2022
റഷ്യന്‍ സൈന്യത്തിന്റെ മിസൈല്‍ ആക്രമണവും ഷെല്‍ വര്‍ഷവും തുടരുന്നതിനിടെയായിരുന്നു ബോംബ് ഷെല്‍ട്ടറിനുള്ളില്‍ ലെവറ്റ്‌സ് നടാലിയയെ തന്റെ ജീവിതസഖിയാക്കിയത്. ഒരു ബെലറൂസിയന്‍ മാധ്യമം പങ്ക് വച്ച ചിത്രങ്ങളില്‍ ദമ്പതികള്‍ രജിസ്റ്ററില്‍ ഒപ്പ് വയ്ക്കുന്നതായും കൂടെയുള്ളവര്‍ക്ക് ബ്രെഡ് നല്‍കി സന്തോഷം പങ്ക് വയ്ക്കുന്നതായും കാണാം. വരനും വധുവും ആഡംബരമൊന്നുമില്ലാതെ സാധാരണ വേഷത്തിലാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ചിത്രങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ എറ്റെടുത്തിട്ടുണ്ട്.
Also read : “അവരിനി ചൂലില്‍ പറക്കട്ടെ” : അമേരിക്കയ്ക്കുള്ള റോക്കറ്റ് എന്‍ജിന്‍ വിതരണം നിര്‍ത്തി റഷ്യ
അതേസമയം ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണം ഒമ്പതാം ദിവസവും തുടരുകയാണ്. ഇന്നലെ ഉക്രെയ്‌നിലെ കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 2000ത്തിലധികം സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.