ലാഹോർ : സഹനടിമാരുടെ നഗ്നവിഡിയോ പകർത്തിയ പാക്ക് സിനിമാ, നാടക നടിയുടെ പേരിൽ പൊലീസ് കേസെടുത്തു. ലാഹോറിൽ നാടകം നടക്കുന്ന തിയറ്ററിൽ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ വച്ച് നാല് നടിമാരുടെ നഗ്നവിഡിയോ ഷൂട്ട് ചെയ്തെന്നാണു കേസ്. നടി ഖുശ്ബുവിനും സഹായി കാഷിഫ് ചാനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിയറ്റർ ജീവനക്കാരനായ ചാനിന് ഒരു ലക്ഷം പാക്ക് രൂപ നൽകിയാണ് രഹസ്യക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
‘മരക്കാർ അറബിക്കടലിന്റെ സിംഹം’ സിനിമയ്ക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളെന്ന് അഡ്വ. ഷോൺ ജോർജ്
നഗ്നദൃശ്യങ്ങൾ പകർത്തി സഹനടിമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഖുശ്ബുവിന്റെ ലക്ഷ്യം. ചില വിഡിയോകൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തെന്നും പൊലീസ് പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നാടകനിർമാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. വഴക്കിനെ തുടർന്ന് ഖുശ്ബുവിനെ നാടകത്തിൽനിന്ന് ഒഴിവാക്കിയതിന്റെ പകതീർത്തതാണെന്ന് നിർമാതാവ് പറഞ്ഞു.
Discussion about this post