ഗ്ലാസ്‌ഗോ : ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കത്തിലേക്ക് വഴുതി വീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വേദിയില്‍ ബാര്‍ബഡോസ് പ്രധാനമന്ത്രി മിയമോട്‌ലിയുടെ പ്രസംഗം നടക്കുന്നതിനിടെ ബൈഡന്‍ ഉറങ്ങുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Biden appears to fall asleep during COP26 opening speeches pic.twitter.com/az8NZTWanI
— Zach Purser Brown (@zachjourno) November 1, 2021
കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു ബൈഡന്റെ ഉറക്കം. ഇരുപത് സെക്കന്റ് നേരത്തോളം കണ്ണടച്ചിരുന്ന പ്രസിഡന്റിനടുത്തേക്ക് യുഎസ് പ്രസിനിധി സംഘത്തിലെ ഒരാള്‍ എത്തുന്നതും പ്രസിഡന്റിനെ ഉണര്‍ത്തുന്നതും കാണാം.പെട്ടന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ കണ്ണ് തുറന്ന ബൈഡന്‍ പ്രസംഗത്തിന് ശേഷം കയ്യടിക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോ നിരവധി പേരാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബൈഡനെ കുറ്റം പറയാനാവില്ലെന്നും ഇത്തരം പരിപാടികള്‍ പലപ്പോഴും മടുപ്പിക്കുന്നവയാണെന്നും ബൈഡന്‍ ഉറങ്ങുകയല്ല കണ്ണടച്ച് പ്രസംഗം ശ്രദ്ധിക്കുകയാണെന്നുമൊക്കെയാണ് ട്വിറ്ററിലെ വാദപ്രതിവാദങ്ങള്‍.
Discussion about this post