വാഷിംഗ്ടണ്‍ : ഫോബ്സ് മാസികയുടെ അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്ത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ട്രംപിന്റെ പേരില്ലാതെ പട്ടിക പുറത്തിറങ്ങുന്നത്.
മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അതേ ആസ്തിയാണ് ഈ വര്‍ഷവും ട്രംപിനുള്ളത്. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിയുടെ തുടക്കത്തോടെ സമ്പത്തില്‍ 4499 കോടി രൂപയുടെ (60 കോടി ഡോളര്‍) ഇടിവുണ്ടായി. ഇതോടെയാണ് പട്ടികയില്‍ നിന്ന് ട്രംപ് പുറത്തായത്. നിലവില്‍ 18,749 കോടി രൂപയുടെ(250 കോടി ഡോളര്‍) ആസ്തിയാണ് ട്രംപിനുള്ളത്. പട്ടികയില്‍ ഇടം നേടാന്‍ ആവശ്യമായതിനേക്കാള്‍ 2999 കോടി രൂപയാണ്(40 കോടി ഡോളര്‍)കുറവ്.
പട്ടികയില്‍ നിന്ന് പുറത്തായതിന് ട്രംപിന് ആരെയും കുറ്റം പറയാനാവില്ലെന്നും ആസ്തിയില്‍ കുറവ് വന്നതിന് ട്രംപ് തന്നെയാണ് ഉത്തരവാദിയെന്നും ഫോബ്സ് അറിയിച്ചു.
Discussion about this post