ക്വാലാലംപൂര്‍ : മലേഷ്യയില്‍ സംരക്ഷിതവിഭാഗത്തില്‍പ്പെടുന്ന 11 പച്ചക്കടലാമകളെ വേട്ടയാടിക്കൊന്ന നിലയില്‍ കണ്ടെത്തി. മലേഷ്യയ്ക്കും ഇന്‍ഡോനേഷ്യയ്ക്കുമിടയിലുള്ള ബോര്‍ണോ ദ്വീപിന്റെ മലേഷ്യന്‍ ഭാഗത്താണ് ആമകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ലോകത്തെ ഏറ്റവും വലിയ കടലാമകളിലൊന്നാണ് ശരാശരി ഒരുമീറ്റര്‍ നീളവും 160 കിലോഗ്രാം തൂക്കവുമുള്ള പച്ച ആമകള്‍. ഐയുസിഎന്നിന്റെ വംശനാശഭീഷണി നേരിടുന്ന ഇവയെ കടലോരത്തോട് ചേര്‍ന്ന് കഴിയുന്ന നാടോടി ഗോത്രക്കാര്‍ ഭക്ഷണത്തിനായി വേട്ടയാടിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് നിന്ന് പാചകവാതക സിലിണ്ടറുകള്‍, പാത്രങ്ങള്‍, കത്തി തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.സംരക്ഷിത വിഭാഗത്തിലുള്ള ആമകളെ കൊല്ലുന്നത് മലേഷ്യയില്‍ കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.