പോര്‍ട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന് സമീപമുള്ള ബീച്ചില്‍ 63 പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നതായി റിപ്പോര്‍ട്ട്. സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന് ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേര്‍ഡ്സ് എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
തേനീച്ചക്കുത്തേറ്റ് പെന്‍ഗ്വിനുകള്‍ മരിക്കുക എന്നത് തീര്‍ത്തും അപൂര്‍വ്വമായ കാര്യമാണെന്നും ഇത്തരത്തില്‍ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഘടനയിലെ അംഗമായ ഡേവിസ് റോബര്‍ട്ട്സ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും ചത്ത തേനീച്ചകളെ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയോദ്യാനത്തിന്റെ ഭാഗമായ സൈമണ്‍സ് ടൗണ്‍ എന്ന പ്രദേശത്താണ് പെന്‍ഗ്വിനുകളെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. പെന്‍ഗ്വിനുകളുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെ കണ്ണിന് ചുറ്റുമാണ് കൂടുതലായും കുത്തേറ്റിരിക്കുന്നത്.വംശനാശം നേരിടുന്ന ഇവയുടെ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയയ്ക്കും.
Discussion about this post