വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉത്തരവ് പ്രകാരം 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ 16 പേജ് രഹസ്യ രേഖ എഫ്ബിഐ പുറത്തുവിട്ടു. 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും അതിജീവിച്ചവരുടെയും ആവശ്യത്തെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ബൈഡന്‍ ഉത്തരവിറക്കിയത്.
ആക്രമണത്തിനുപയോഗിച്ച നാല് വിമാനങ്ങളിലെ 19 പൈലറ്റുമാരില്‍ 15 പേരും സൗദിക്കാരായിരുന്നു. ഇവര്‍ക്ക് സൗദി സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നാരോപിച്ച് നല്‍കിയിട്ടുള്ള കോടിക്കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരക്കേസില്‍ നിര്‍ണായകമാവും ഈ രേഖകള്‍.ഭീകരര്‍ക്ക് സൗദി സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഗൂഢാലോചനയിലും സൗദി സര്‍ക്കാരിന് പങ്കുള്ളതായി തെളിവില്ല. അല്‍ ഖായിദയ്ക്ക് സൗദി നേരിട്ട് സഹായം നല്‍കിയതിനും തെളിവില്ല.
എന്നാല്‍ സൗദിയിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുട്ടുണ്ടാവാം എന്നാണ് വിവരം. സൗദിയിലെ ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ ഭീകരര്‍ക്ക് ആക്രമണത്തിന് വേണ്ട സഹായം ചെയ്യുന്നതിനായി ഒരാളെ ഏര്‍പ്പെടുത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post