ലോസ് ആഞ്ചല്‍സ് : കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു.ഇതുവരെ നാല്പ്പതിനായിരം ഏക്കറിലധികം സ്ഥലത്തേക്ക് തീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്.
സിസ്‌ക്യൂ കൗണ്ടിയില്‍ ജൂണ്‍ 24ന് ആരംഭിച്ച ലാവ ഫയറില്‍ 24,460 ഏക്കറോളം കത്തി നശിച്ചതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീ പടര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശത്തെ ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു.ക്ലമത്ത് ദേശീയവനത്തിന് കിഴക്കായി ജൂണ്‍ 28ന് ആരംഭിച്ച ടെനന്റ് ഫയറില്‍ 10,12 ഏക്കറോളം പ്രദേശത്ത് തീ വ്യാപിച്ചതായി കാലിഫോര്‍ണിയ ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
സാള്‍ട്ട് ഫയറില്‍ 7,467 ഏക്കറോളം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. 27 വീടുകള്‍ക്ക് തീപിടിച്ചു. ഷാസ്സ തടാകത്തിന് സമീപത്ത് കൂടി സഞ്ചരിച്ച ഏതോ വാഹനത്തില്‍ നിന്നാണ് തീയുടെ ഉദ്ഭവം എന്നാണ് നിഗമനം.കാലിഫോര്‍ണിയയില്‍ കാട്ടുതീ സാധാരണമാണെങ്കിലും നേരത്തെ ആരംഭിച്ച് വൈകി കുറയുന്നതാണ് അടുത്ത കാലത്തായി കണ്ടു വരുന്ന രീതി. കാലാവസ്ഥാ വ്യതിയാനമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചൂടേറിയ വസന്തകാലവും വേനലും വസന്തകാലത്തിന്റെ ആരംഭത്തില്‍ തന്നെയുള്ള മഞ്ഞുരുകലും ഇത്തരത്തിലുള്ള മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.