പ്യോങ്യാങ് : ഉത്തരകൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്. അവശ്യവസ്തുക്കുടെ വില രാജ്യത്ത് കുതിച്ചുയരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒരു കിലോ പഴത്തിന് 3,336 രൂപ വരെയായെന്നാണ് കണക്ക്. ഒരു പാക്കറ്റ് തേയിലയ്ക്ക് 5,167 രൂപയും കാപ്പിക്ക് 7,381 രൂപയുമാണ് മാര്‍ക്കറ്റുകളിലെ ഇപ്പോഴത്തെ വില. കോവിഡിനെത്തുടര്‍ന്ന് രാജ്യാതിര്‍ത്തികള്‍ അടച്ചതാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വന്‍ കൃഷിനാശം ഭക്ഷ്യവില്പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വളം നിര്‍മാണത്തിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്കാന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കിം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ അറിയിച്ചു. അതിര്‍ത്തികള്‍ അടച്ചതിനാല്‍ പ്രതിസന്ധിയില്‍ നിന്ന് രാജ്യം എങ്ങനെ മറികടക്കും എന്നതിന് വ്യക്തതയില്ല.യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്.ഇതുവരെ ഒരു കോവിഡ് കേസും ഉത്തരകൊറിയ ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടുണ്ട് രാജ്യത്ത്.
രാജ്യത്ത് ഉത്പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെ ആണ് ഉത്തരകൊറിയ ആശ്രയിക്കാറുളളത്. മറ്റുള്ള രാജ്യങ്ങളുമായി ഉത്തരകൊറിയയ്ക്ക് കാര്യമായ ബന്ധങ്ങളൊന്നുമില്ല്. ചൈനയുമായുള്ള വ്യാപാരബന്ധം അടുത്തിടെ മന്ദഗതിയിലുമാണ്.
Discussion about this post