ടെഹ്‌റാന്‍ : ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്രപക്ഷ നേതാവും ജുഡിഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിക്ക് വിജയം.വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലെ കൃത്യമായ കണക്കുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും 62 ശതമാനം വോട്ടുകളും റയ്‌സി സ്വന്തമാക്കിയെന്നാണ് വിവരം.
മറ്റ് മൂന്ന് സ്ഥാനാര്‍ഥികളും തോല്‍വി സമ്മതിച്ച പശ്ചാത്തലത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. ജനഹിതം അംഗീകരിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റും മിതവാദിയുമായ ഹസന്‍ റൂഹാനി പറഞ്ഞു. തുടര്‍ച്ചയായി 2 തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റൂഹാനി ഓഗസ്റ്റില്‍ സ്ഥാനമൊഴിയും. വെള്ളിയാഴ്ച അര്‍ധരാത്രി അവസാനിക്കേണ്ട സമയപരിധി പിന്നിട്ട് രണ്ട് മണിക്കൂറിന് ശേഷമാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്.
വോട്ടിങ് ശതമാനം അമ്പതിലും താഴുമോ എന്ന് ഭയന്നിരുന്നെങ്കിലും അതുണ്ടായില്ല. ഏഴ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. മൂന്ന് പേര്‍ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് പിന്മാറി. 2015ല്‍ ഇറാന്‍ വന്‍ ശക്തികളുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയിരുന്നു. കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന വാദത്തോടെയാണ് തീവ്രപക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നിലവിലെ പ്രസിഡന്റ് റൂഹാനിയും മറ്റ് മൂന്ന് സ്ഥാനാര്‍ഥികളും അനുമോദനം അറിയിച്ചതോടെയാണ് റയ്‌സിയുടെ വിജയം ഉറപ്പായത്.
പൊതു ഇടങ്ങളിലെ വനിതകളുടെ സാന്നിധ്യം അടക്കമുള്ള ഒട്ടേറെ സാമൂഹിക വിഷയങ്ങളിലെ യാഥാസ്ഥിതിക നിലപാടുകളുള്ള റയ്‌സിയെ മുന്‍ പ്രസിഡന്റും ഇറാനിലെ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖാമനിയുടെ പിന്തുടര്‍ച്ചക്കാരനായാണ് ഇറാനിലെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
Discussion about this post