സാവോ പോളോ : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മോട്ടോര്‍ സൈക്കിള്‍ റാലി നടത്തിയതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊണാരോയ്ക്ക് നൂറ് ഡോളര്‍ പിഴ. ആക്സിലറേറ്റ് ഫോര്‍ ക്രൈസ്റ്റ് എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ മോട്ടോര്‍സൈക്കിള്‍ റാലിയില്‍ മാസ്കില്ലാതെ പങ്കെടുത്തതിനാണ് പിഴ ഈടാക്കിയത്.
ഇലക്ഷന് പ്രചരണങ്ങളുടെ ഭാഗമായി നടത്തുന്ന ഇത്തരം പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പങ്കെടുക്കുന്നതിന് മുമ്പും ബോല്സൊണോരോയ്ക്ക് സാവോ പോളോ ഗവര്‍ണറിന്റെ താക്കീത് ലഭിച്ചിട്ടുണ്ട്. ഇത്തവണയും ഇത് വകവയ്ക്കാതെ റാലിയില്‍ പങ്കെടുത്തതാണ് വിനയായത്.കോവിഡ് മാനദണ്ഡങ്ങളോട് പൊതുവേ തണുപ്പന്‍ മട്ടാണ് പ്രസിഡന്റിന്. കോവിഡിനെതിരെ ഉപയോഗിക്കുന്ന ക്ളോറോക്വിന്‍, ഹൈഡ്രോക്സിക്ളോറോക്വിന് എന്നിവ ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടും ഇവ രാജ്യത്ത് ഉപയോഗിക്കാന്‍ ബോല്‍സൊണാരോ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കോവിഡ് വാക്സീന് സ്വീകരിച്ചവര്‍ക്ക് മാസ്ക് വേണ്ട എന്നും സര്‍ക്കാര്‍ പ്രസിഡന്റ് റാലിയില്‍ ആഹ്വാനം ചെയ്തിരുന്നു. ബോല്‍സൊണാരോ, മകന് ഇക്വര്‍ഡോ ബോല്‍സൊണാരോ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി ടാര്‍സിഷ്യോ ഗോമസ് എന്നിവര്‍ക്കാണ് പിഴ വിധിച്ചിരിക്കുന്നത്.
Discussion about this post