ജക്കാര്‍ത്ത :കൊറിയന്‍ പോപ്ബാന്‍ഡായ ബിടിഎസിന്റെ പേരിലിറക്കിയ മീല്‍സിന് ഓര്‍ഡറുകള്‍ കുമിഞ്ഞ് കൂടിയതോടെ ഫാസ്റ്റ് ഫൂഡ് ശൃംഖലയായ മക്‌ഡോണല്‍സിന്റെ ആറോളം ഇന്തോനേഷ്യന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്നു. പ്രതീക്ഷിക്കാത്ത അത്രയും ഓര്‍ഡറുകള്‍ മീല്‍സിന് എത്തിയതോടെയാണ് കുറച്ച് നാളത്തേക്ക് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്തോനേഷ്യയുടെ സെമറാംഗിലുള്ള ആറ് ഔട്ട്‌ലെറ്റുകളില്‍ നാലെണ്ണം ഇതിനോടകം അടച്ചുകഴിഞ്ഞു. ബിടിഎസ് മീലിനായി ആളുകള്‍ തിക്കിത്തിരക്കാന്‍ തുടങ്ങിയതോടെ ഇവിടം കോവിഡ് ഹോട്ട്‌സ്‌പോട്ട് ആകുമോ എന്ന പേടിയിലാണ് നടപടി. മക്‌ഡോണല്‍സ് അടുത്തിടെ അവതരപ്പിച്ച ബിടിഎസ് മീലിന് ലോകമെങ്ങും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്ത് ചിക്കന്‍ നഗ്ഗെറ്റസ്, ഫ്രൈസ്, കോക്ക്, രണ്ട് തരം സോസുകള്‍ എന്നിവയടങ്ങിയാണ് മീല്‍.
ബിടിഎസിന്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സിംഗിള്‍ ‘ബട്ടര്‍’ ലോകറെക്കോര്‍ഡ് തിരുത്തി 2020ലെ ബെസ്റ്റ് സെല്ലിംഗ് ആല്‍ബം എന്ന പേര് നേടിയിരുന്നു.