ക്വാലാലംപൂര്‍ : കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി രണ്ടാം വട്ടവും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി മലേഷ്യ.വെള്ളിയാഴ്ച 8000 ആയിരുന്ന രോഗബാധിതരുടെ എണ്ണം ശനിയാഴ്ചയായതോടെ 9000ത്തില്‍ എത്തിയതാണ് ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്താനുണ്ടായ കാരണം.
ബാങ്കിങ്, മാധ്യമസ്ഥാപനങ്ങള്‍, ഫൂഡ് ആന്‍ഡ് ബിവറേജ് തുടങ്ങി അവശ്യ സേനവങ്ങളായ 17 മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാ മേഖലയിലും നിരോധനമുണ്ട്. സാമ്പത്തിക മേഖലയുടെ തിരിച്ച് വരവിനായി 9.7 ബില്യണ്‍ യുഎസ് ഡോളറിന്റെ പാക്കേജും പ്രധാനമന്ത്രി മുഹ്യുദ്ദീന്‍ യാസിന്‍ പ്രഖ്യാപിച്ചു.ജൂണ്‍ 14 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രിക്കല്‍,ഇലക്ട്രോണിക്‌സ്,ഓയില്‍,ഗ്യാസ്, തുടങ്ങി 12ല്‍പരം നിര്‍മാണ മേഖലകള്‍ 60ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാം.
ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പത്ത് കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് യാത്ര ചെയ്യാനനുവാദമില്ല.മുന്‍പ് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നിന്ന് വ്യത്യസ്തമായി പ്രഭാതസവാരിക്കാര്‍ക്ക് ഇത്തവണ വിലക്കില്ല.