ഇറ്റലി: കോവിഡ് ബാധിച്ച് കൈവിരലുകള്‍ കറുത്തുപോയതിനെ തുടര്‍ന്ന് 86 വയസുകാരിയുടെ കൈവിരലുകള്‍ മുറിച്ചുമാറ്റി. രക്തക്കുഴലുകള്‍ക്ക് തകരാറു വന്നതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ വനിതയ്ക്കാണ് വിരലുകള്‍ നഷ്ടമായത്.
കൊറോണാ വൈറസ് ബാധയെ തുടര്‍ന്നാണ് നെക്രോട്ടിക്ക് അഥവാ കലകള്‍ നശിച്ചു പോവുന്ന ഈ അസുഖം ഇവര്‍ക്കുണ്ടായത്. നിരവധി കോവിഡ് രോഗികളില്‍ ഇത്തരം അസുഖങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്. രക്തക്കുഴലുകളെ സാരമായി ബാധിക്കുകയും ബ്ലഡ് ക്ലോട്ടുകള്‍ (രക്തം കട്ട പിടിക്കല്‍) രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
കോവിഡ് ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ ഇറ്റാലിയന്‍ വനിതയ്ക്ക് രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും വിരലുകളില്‍ ഡ്രൈ ഗാന്ഗ്രീന് എന്ന അസുഖമാണുണ്ടായത്. അവരുടെ ശരീരത്തില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെട്ട് വിരലുകളിലേക്ക് രക്ത വിതരണം നിലച്ചതാണ് ഇതിനു കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ക്ക് രക്തം കട്ടപിടിക്കുന്നത് മാറാനുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ഇവരില്‍ ഡ്രൈ ഗാംഗ്രീന്‍ രൂപപ്പെടുകയും വിരലുകള്‍ കറുത്ത നിറത്തിലാകുകയുമായിരുന്നു.
ധമനികളില്‍ മര്‍ദ്ദം കുറഞ്ഞതിനെ തുര്‍ന്ന് മൂന്ന് വിരലുകളും മുറിച്ച് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 30 ശതമാനം കോവിഡ് രോഗികളിലും രക്തം കട്ട പിടിച്ചുണ്ടാകാമെന്നാണ് ലണ്ടന്‍ കിംഗ്സ് കോളജ് പ്രൊഫസറായ റൂപന്‍ ആര്യയെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
Discussion about this post