ഹൈഡ്രോക്‌സി ക്ലോറോക്വിന് കൊവിഡിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല; ഉപയോഗം നിർത്തി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കൊവിഡ് 19 രോഗത്തിന് എതിരായി പരീക്ഷണാടിസ്ഥാനത്തിൽ രോഗികളിൽ ഉപയോഗിച്ചിരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് ലോകാരോഗ്യ സംഘടന നിർത്തി വെച്ചു. മരണ നിരക്ക് കുറയ്ക്കാൻ ഹൈഡ്രോക്‌സി ക്ലോറോക്വിന് കഴിയുന്നില്ല എന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

മലേറിയ രോഗത്തിന് എതിരായി ഫലപ്രദമായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് രോഗത്തെ ചെറുക്കാൻ ഫലപ്രദമല്ലെന്നാണ് കണ്ടെത്തൽ. മരണനിരക്കിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗം കൊണ്ട് കാര്യമായ കുറവുണ്ടായില്ലെന്നാണ് കണ്ടെത്തലെന്ന് ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്

കൊവിഡിനെതിരെയുള്ള ഗെയിം ചെയ്ഞ്ചർ എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കം വിശേഷിപ്പിച്ച ഈ മരുന്ന് പലപ്രദമാണെന്നായിരുന്നു ഐസിഎംആർ പരീക്ഷണത്തിൽ കണ്ടെത്തൽ.

Exit mobile version