ജീവനുള്ള എലിക്കുഞ്ഞിനെ സോസില്‍ മുക്കി കഴിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാവുന്നു. തീര്‍ത്തും അറപ്പുള്ളവാക്കുന്ന വീഡിയോ നിമിഷം നേരെ കൊണ്ടാണ് വൈറലായത്. എന്നാല്‍ വീഡിയോ എപ്പോള്‍ എടുത്തതാണെന്നും എവിടെ നിന്നെടുത്തതാണെന്നും വ്യക്തമല്ലെങ്കിലും ചൈനയിലെ വുഹാനില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്.
തക്കാളി കഷണങ്ങള്‍ കൊണ്ട് അലങ്കരിച്ച ഒരു പ്ലേറ്റില്‍ കുറച്ച് എലിക്കുഞ്ഞുങ്ങളാണുള്ളത്.
ചോപ്സ്റ്റിക് ഉപയോഗിച്ച് ഒരു എലിക്കുഞ്ഞിനെ എടുത്തശേഷം സോസില്‍ മുക്കി കഴിക്കുകയാണ് യുവാവ് ചെയ്യുന്നത്. 30 സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന വീഡിയോയാണ് ഇത്.
മത്സ്യവിഭവങ്ങള്‍, പാമ്പുകള്‍, വവ്വാല്‍, തുടങ്ങി വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്ന ചൈനയിലെ വുഹാനിലാണ് അപകടകാരിയായ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചത്. ഇതിന് പിന്നാലെയാണ് ഇത്തരം വസ്തുക്കള്‍ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നേരത്തെ വവ്വാലിന്റെ ചിറകുകള്‍ ഭക്ഷിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയും ഇതുപോലെ വൈറലായിരുന്നു.
ഇത്തരം വീഡിയോകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംസ്‌കാരം ഉള്ള ഒരു സമൂഹത്തില്‍ അംഗീകരിക്കാനാകാത്ത പ്രവൃത്തികളാണിതൊക്കെയാണെന്നാണ് മുഖ്യ വിമര്‍ശനം.
@BBCWorld @CNN @shujamtaro @SolomonYue @HawleyMO @BorisJohnson @lukedepulford @DanGarrett97 @SenRickScott @swsjoerdsma @aaronMCN @tommycheungsy I can't believe these pictures. In this civilized society, we eat newborn mouse Scared me intolerable. #chinazi #WuhanCoronavirus 🤮🤮 pic.twitter.com/89Gc3fJafP
— Free With HongKong (@sauwingso) January 22, 2020
Discussion about this post