മീന്‍ പിടിക്കുന്നതിനിടെ പതിനാറുകാരന്റെ കഴുത്തില്‍ തുളച്ച് കയറി സൂചിമത്സ്യം. കഴുത്തിന്റെ പിന്‍വശത്തൂടെ മീന്‍ തുളച്ച് കയറിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപകടത്തില്‍ നിന്നും കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്തോനേഷ്യയിലെ മക്കാസറിലാണ് സംഭവം. മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തിന്റെ പുറത്തേക്ക് ചാടിയ മത്സ്യം പതിനാറുകാരന്റെ പിന്‍ കഴുത്തില്‍ തുളച്ച് കയറി കുടുങ്ങുകയായിരുന്നു. മത്സ്യത്തിന്റെ തലവെട്ടിയ ശേഷം കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി അന്തരര്‍ ദേശീയ മാധ്യമങ്ങളള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്‍കഴുത്തില്‍ തലയോടിന് തൊട്ട് താഴെയാണ് മീന്‍ തുളച്ച് കയറിയത്. തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മീന്‍ ചുണ്ട് പുറത്തെടുക്കാന്‍ സാധിച്ചത്.
മുഹമ്മദിന് പരിക്ക് ഭേദമാകുമെന്നും പനിയുണ്ടായാല്‍ അണുബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും ശസ്ത്രക്രിയ നടത്തിയ ഡോ സ്യാഫ്രി കെ ആരിഫ് വിശദമാക്കി. മുഹമ്മദ് രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് രക്ഷിതാക്കളള്‍ പറയുന്നു.
Discussion about this post