ബീയജിംഗ്: ചൈനയെ ഭീതിയിലാക്കി പടര്‍ന്ന് പിടിക്കുന്നു കൊറോണ വൈറസ്. ഇതുവരെ വൈറസ് ബാധയേറ്റ് രണ്ട് പേര്‍ മരിക്കുകയും 40 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗം കൂടുതല്‍ പേരില്‍ സ്ഥിരീകരിക്കുമ്പോള്‍ ആശങ്കയുണ്ടെന്ന് ചൈനയിലെ പകര്‍ച്ചവ്യാധി വിഭാഗവും വ്യക്തമാക്കി.
എന്നാല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ പകര്‍ച്ച വ്യാധികളെ കുറിച്ച് പഠിക്കുന്ന എംആര്‍സി സെന്റര്‍ 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തിയായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിനും ലോകാരോഗ്യ സംഘടനയ്ക്കും ഉള്‍പ്പെടെ പകര്‍ച്ച വ്യാധികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സ്ഥാപനമാണ് എംആര്‍സി. ചൈനയ്ക്ക് പുറമേ തായ്ലന്‍ഡിലും ജപ്പാനിലും രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.
വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗം മൂലം രണ്ട് പേര്‍ മരണപ്പെടുകയായിരുന്നു. രോഗം കൂടുതല്‍ പേരില്‍ സ്ഥിരീകരിക്കുമ്പോഴും, രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ചികിത്സ തേടി വരുമ്പോഴും കനത്ത ആശങ്കയിലാണ് ചൈന. രോഗത്തെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്ര്തയിലാണ് ചൈന. ഇതിനായി എല്ലാ നടപടികളും തുടങ്ങി കഴിഞ്ഞു. മാത്രമല്ല വിനോദസഞ്ചാര മേഖലകളിലും വിലക്ക് ഏര്‍പ്പെടുത്തി.
Discussion about this post