കാലിഫോര്‍ണിയ: കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ നമ്മുക്കെല്ലാവര്‍ക്കും ഇഷ്ടമായിരിക്കും, എന്നാല്‍ അപകടകരമായ സ്ഥലങ്ങളില്‍ നിന്നും ഭംഗി ആസ്വദിക്കുമ്പോള്‍ സ്വയം സുരക്ഷയും ഉറപ്പാക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന ഈ വീഡിയോ.
കാലിഫോര്‍ണിയയില്‍ നിന്നു പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. കടലിനോട് ചേര്‍ന്നുള്ള പാറയില്‍ തിരമാലകളെ നോക്കി നില്‍ക്കുകയായിരുന്നു 20 കാരന്‍. എന്നാല്‍ തൊട്ടടുത്ത നിമിഷം ആഞ്ഞടിച്ച തിരമാലയില്‍ അയാള്‍ കടലിലേക്ക് പതിച്ചു. ഡിസംബര്‍ 20ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.
അമേരിക്കന്‍ ദേശീയ കാലാവസ്ഥാ സര്‍വ്വീസ് കടലില്‍ ഉയര്‍ന്ന തിരമാലകളുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാന്ത ക്രൂസ് കൗണ്ടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഒമ്പത് സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.
വലിയ അപകടത്തിലാണ് 20കാരന്‍ അകപ്പെട്ടതെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ രക്ഷ്പപെടുത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.