ബാഗ്ദാദ്: അമേരിക്കയെ ആക്രമിക്കാന്‍ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് ജനറല്‍ കാസിം സുലൈമാനി നേരത്തെ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സുലൈമാനി ഇറാഖിലെ അബു മഹ്ദി അല്‍ മുഹന്ദിസിനും മറ്റ് ശക്തരായ സൈനിക നേതാക്കള്‍ക്കും നല്‍കിയിരുന്നതായി ബഹ്‌റൈന്‍ ടാബ്ലോയിഡായ ‘ജിഡിഎന് ഓണ്‍ലൈന്‍’ റിപ്പോര്ട്ട് ചെയ്തു.
അമേരിക്കയെ തകര്‍ക്കാന്‍ കാസിം സുലൈമാനി കൃത്വമായ നീക്കം നടത്തിയതായാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി തനിക്ക് സഖ്യമുള്ള ഇറാഖി ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രൈഗ്രിസ് നദീതീരത്തെ ഒരു വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയെ ലക്ഷ്യമിട്ടിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
അതിര്‍ത്തി കടന്ന് എത്തുന്ന ഹെലികോപ്റ്ററുകളെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ആയുധങ്ങളായ കത്യുഷ മിസൈലുകളും ഷോള്‍ഡര്‍ ഫയേര്‍ഡ് മിസൈലുകളും എത്തിക്കാന്‍ ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡിന്‍ സൊലേമാനി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിനായി പ്രത്യേക സൈനിക വിഭാഗത്തിന്റെ സംഘം രൂപികരിക്കാനും ശ്രമം നടന്നതായാണ് സൂചന. ഈ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ കതൈബ് ഹെസ്‌ബൊല്ലയെ നിയമിച്ചിരുന്നെന്നും ഈ സംഘത്തെ കണ്ടുപിടിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കരുതെന്ന സൊലേമാനി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതികള്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും അമേരിക്ക ഡ്രോണ്‍ ആക്രമണത്തോടെ എല്ലാം അവസാനിക്കുകയായിരുന്നു. അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനി, പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസ് ഉള്‍പ്പടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബഗ്ദാദ് അന്താരാഷ്ട്രവിമാനത്താവളത്തിന് നേരെയാണ് അമേരിക്ക പുലര്‍ച്ചെ വ്യോമാക്രമണം നടത്തിയത്.
Discussion about this post