ബാഗ്ദാദ്: ഇറാനിലെ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ശവസംസ്കാര ചടങ്ങ് നടന്നു. ശനിയാഴ്ച വൈകീട്ടോടെ തെഹ്രാനില്‍ വെച്ചായിരുന്നു ശവസംസ്കാരം. ഇറാഖിലെയും ഇറാനിലെയും രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിന് പേരാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്.
സുലൈമാനിക്കൊപ്പം കൊല്ലപ്പെട്ട ഇറാഖിലെ ഷിയ സേനയുടെ ഡെപ്യൂട്ടി ചീഫായ അബു മഹ്ദി അല്‍ മഹ്ദിയുടെ ശവസംസ്കാര ചടങ്ങ് ഖാദിയ മിയയിലെ ഷിയ പള്ളിയില്‍ നടന്നു. സുലൈമാനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ മൂന്ന് ദിവസത്തെ ദുഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ബാഗ്ദാദില്‍ നടക്കുന്നതിനിടെ ഇറാഖിലെ വിവിധ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നു. ഇറാഖിലെ അതീവ സുരക്ഷാ മേഖലയില്‍ മോര്‍ട്ടാര്‍ ആക്രമണം അടക്കം യുഎസ് സേന താവളമടിച്ചിട്ടുള്ള വ്യോസേനാ ക്യാമ്പിന് നേരെയും രണ്ട് റോക്കറ്റ് ആക്രമണവും നടത്തി. നിരവധി റോക്കറ്റുകള്‍ യുഎസ് എംബസിക്ക് സമീപത്ത് യുഎസ് സൈന്യത്തെ പാര്‍പ്പിച്ചിട്ടുള്ള ഇറാഖിലെ അല്‍ ബലാദ് വ്യോമസേനാ താവളത്തില്‍ രാത്രിയോടെ ഇടിച്ചിറങ്ങുകയായിരുന്നു.
Discussion about this post