സിഡ്നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 13 മുതല്‍ 16 വരെ നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്.
ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ 20-ഓളം പേരുടെ ജീവനെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയത്. ദല്‍ഹിക്ക് പുറമെ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും മോറിസന് സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു.
ഓസ്ട്രേലിയയില്‍ അണയാതെ കത്തുന്ന കാട്ടുതീയില്‍ അഞ്ഞൂറോളം വീടുകള്‍ കത്തി നശിക്കുകയും നിരവധി മൃഗങ്ങള്‍ കൊല്ലപ്പെടുകയും ഉണ്ടായി. നിലവില്‍ ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 സെപ്റ്റംബറിലാണ് ഓസ്ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യ്തത്.
Discussion about this post