വന്യമൃഗങ്ങളെ സ്‌നേഹിച്ച് അവരോടൊപ്പം കഴിയുന്ന ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഇരുപത്തിയൊന്നുകാരി ക്രിസ്റ്റന്‍ ആണ് ഈ കഥയിലെ നായിക. താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന സിംഹവും ചീറ്റയുമൊക്കെയാണ് ക്രിസ്റ്റന്റെ ഉറ്റ സുഹൃത്തുക്കള്‍.
ക്രിസ്റ്റന്റെ ജീവിതം പകുതിയും വന്യമൃഗങ്ങള്‍ക്കൊപ്പം ആവാനും ഒരു കാരണം ഉണ്ട്. ക്രിസ്റ്റന്‍ ജനിച്ചത് വന്യമൃഗ സംരക്ഷണകേന്ദ്രത്തിലാണ്. അച്ഛന്‍ ജോലി ചെയ്തിരുന്നത് ഇവിടെ തന്നെയായിരുന്നു. അതിനാല്‍ അവള്‍ക്ക് ജീവികളുമായി നല്ല അടുപ്പമാണ്. ഇപ്പോഴും വന്യമൃഗ സംരക്ഷണകേന്ദ്രത്തില്‍ തന്നെ ചീറ്റകളെയും ജിറാഫിനെയും ഒക്കെ നോക്കി ജീവിക്കുകയാണ് ക്രിസ്റ്റന്‍.
സ്‌കൂളില്‍ പോകുന്ന സമയങ്ങളില്‍ ഇവരെ മിസ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പഠിച്ച് വലുതാകുമ്പോള്‍ ഇവിടെ തന്നെ ജോലി ചെയ്യണമെന്ന് അന്നേ ആഗ്രഹിച്ചതാണെന്നും ക്രിസ്റ്റന്‍ പറയുന്നു.
‘എന്റെ അച്ഛന്‍ സിംഹങ്ങളെയും വലിയ പൂച്ചകളെയും വളര്‍ത്തിയത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. മൃഗങ്ങളെ സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ചതും അദ്ദേഹമാണ്’- ക്രിസ്റ്റന്‍ പറഞ്ഞു.
ക്രിസ്റ്റന്റെ വീട്ടില്‍ ഏഴ് ചീറ്റകളുണ്ട്. അവരോട് ഞാന്‍ സംസാരിക്കാറുണ്ടെന്നും. ഞങ്ങളുടെ ഭാഷ ഞങ്ങള്‍ക്ക് മാത്രമേ അറിയാന്‍ കഴിയുവെന്നും അവള്‍ പറയുന്നു.