ബംഗ്ലാദേശില്‍ നഗരത്തിലൂടെ അര്‍ധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടിയുടെ ചിത്രം വൈറലാവുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇത് വിവാദവുമായി. ഒടുവില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മാപ്പപേക്ഷയുമായി ഇരുവരും രംഗത്തെത്തി.
രാജ്യ തലസ്ഥാനമായ ധാക്കയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. അഫ്സാന ഷെജുട്ടി എന്ന പെണ്‍കുട്ടിയാണ് ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സും വച്ച് പുരുഷനെ ചങ്ങലയില്‍ വലിച്ച് കെട്ടി നടന്ന് നീങ്ങുന്നത്. തുതുല്‍ ചൗധരി എന്നാണു പുരുഷന്റെ പേര്. അയാള്‍ പട്ടിയെപ്പോലെ കാലും കയ്യും നിലത്തുകൂടി ഇഴച്ചുനീക്കുകയാണ്.
1968 -ല്‍ വിയന്നയില്‍ നടന്ന സമാനമായ ഒരു സംഭവത്തിന്റെ ആവര്‍ത്തനമാണ് തങ്ങള്‍ പുനരാവിഷ്കരിച്ചതെന്നാണ് താരങ്ങളുടെ വാദം. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം വീഡിയോ പ്രചരിച്ചു. വലിയ വിവാദവുമായി. ധാക്ക സര്‍വ്വകലാശാലയില്‍ ഫൈന്‍ ആര്‍ട്സ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഷെജൂട്ടി.
അമ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയന്നയില്‍ ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച ഒരു ദൃശ്യമാണിത്. ഇതാണ് തങ്ങള്‍ പുനരാവിഷ്കരിച്ചതെന്ന് ഇരുവരും വ്യക്തമാക്കി. ‘ഫ്രം ദ് പോര്‍ട്ഫോളിയോ ഓഫ് ഡോഗഡ്നെസ്’ എന്നായിരുന്നു അന്നത്തെ അവതരണത്തിന്റെ പേര്.
എന്നാല്‍ ഇതിന്റെ പുനരാവിഷ്കരണം അനുമതിയില്ലാതെയാണ് റോഡില്‍ നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുവരും മാപ്പ് പറഞ്ഞതോടെ പോലീസ് ഇവരെ വിട്ടയച്ചു.
Discussion about this post