ബംഗ്ലാദേശില്‍ ‘ജനാധിപത്യത്തിലെ കറുത്ത ദിന’ ത്തില്‍ പ്രതിഷേധിച്ച ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകവെയാണ് റാലിയില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. റാലി പോലീസ് തടഞ്ഞതോടെയാണ് പ്രതിഷേധക്കാര്‍ അക്രമാസക്തരായത്. സംഘര്‍ഷത്തിനിടെ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റു.
ഗണസംഗതി ചീഫ് കോര്‍ഡിനേറ്റര്‍ അന്ഡോളന് സോനയ്ദ് സാകി ഉള്‍പ്പെടെ ഇടതുപക്ഷ ഡെമോക്രാറ്റിക് അലയന്‍സ് (എല്‍ഡിഎ) നേതാക്കള്‍ക്കും ഉള്‍പ്പടെ 23 പ്രവര്‍ത്തകര്‍ക്കും അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റു.
2018 ഡിസംബര്‍ 30ല്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് കൃത്രിമത്വം കാണിച്ചുവെന്നാരോപിച്ചാണ് കറുത്ത കൊടികളുമായാണ് എല്‍ഡിഎ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ‘ജനാധിപത്യത്തിന്റെ കറുത്ത ദിന’ എന്ന് വിശേഷിപ്പിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
Discussion about this post