സ്‌കോട്ട്‌ലാന്‍ഡ്: വീണ്ടും പ്ലാസ്റ്റിക് വയറ്റില്‍ അകപ്പെട്ട് തിമിംഗലം ചത്തു. കടല്‍ തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 100 കിലോയിലധികം മാലിന്യങ്ങള്‍. സ്‌കോട്ട്‌ലാന്‍ഡിലെ ഹാരിസ് ദ്വീപിലെ കടല്‍തീരത്താണ് തിമിംഗലം ചത്തടിഞ്ഞത്.
20 ടണ്‍ ഭാരമുള്ള തിമിംഗലമാണ് തീരത്ത് അടിഞ്ഞത്. തിമിംഗലത്തെ പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ നിരവധി പ്ലാസ്റ്റിക് കപ്പുകള്‍, കവറുകള്‍, ബാഗുകള്‍ തുടങ്ങിയവയാണ് വയറ്റില്‍ നിന്നും കണ്ടെത്തിയത്. വയറ്റിലെത്തിയ പ്ലാസ്റ്റിക് മൂലം തിമിംഗലത്തിന്റെ ദഹനപ്രക്രിയ തകരാറിലാകുകയായിരുന്നു. ആമാശയത്തില്‍ ഈ വസ്തുക്കള്‍ നിറഞ്ഞതോടെ സഞ്ചരിക്കാന്‍ സാധിക്കാതെയാണ് തിമിംഗലം ചത്തത്. വയറ്റിലെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം കൂടിച്ചേര്‍ന്ന് പന്തിന്റെ രൂപത്തിലെത്തിയിരുന്നു.
ഭക്ഷ്യ വസ്തുവാണെന്ന് കരുതിയാവും ഇത്തരം സാധനങ്ങള്‍ തിമിംഗലം വയറ്റിലാക്കുന്നത്. മുമ്പും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നും തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് നിരവധി പ്ലാസ്റ്റിക്കുകളാണ് കണ്ടെടുത്തത്.