ഫ്ലോറിഡ: വിമാനത്തില്‍ ആവശ്യപ്പെട്ട സ്വീറ്റ് കിട്ടാത്തതിന് രോഗം അഭിനയിച്ച് അടിയന്തരമായി വിമാനം താഴെ ഇറക്കിപ്പിച്ച് യാത്രക്കാരി. സംഭവം കള്ളത്തരമാണെന്ന് അറിഞ്ഞതോടെ യാത്രക്കാരിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പെന്‍സകോലയില്‍ നിന്ന് മിയാമിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. വിമാനം പുറപ്പെട്ടതോടെ ഒരു യാത്രക്കാരി തനിക്ക് മറ്റൊരു സീറ്റ് നല്‍കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാനത്തില്‍ മറ്റൊരു സ്വീറ്റ് ഇനി നല്കാന് പറ്റില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെ യാത്രക്കാരി ശാരീരിക അസ്വസ്ഥതകള്‍ അഭിനയിക്കാന്‍ തുടങ്ങി.
എന്നാല്‍ അസുഖമാണെന്ന് കരുതി വിമാനം അടിയന്തരമായി താഴെ ഇറക്കി. വിമാനം ലാന്റ് ചെയ്തതോടെയാണ് ഇവര്‍ക്ക് അസുഖം ഇല്ലായിരുന്നെന്ന് ജീവനക്കാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാ യാത്രക്കാരും പുറത്തിറങ്ങിയ ശേഷവും ഈ യാത്രക്കാരി മാത്രം വിമാനത്തില്‍ ഇരുപ്പ് ഉറപ്പിച്ചു. ഇതോടെ ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി.
പൊലീസ് വിമാനത്തിലെത്തി യാത്രക്കാരിയുമായി സംസാരിച്ച് ഇവരെ അനുനയിപ്പിച്ച് പുറത്തിറക്കി. വിമാനം 7.41നാണ് യാത്ര പുനരാരംഭിച്ചത്. രോഗം അഭിനയിച്ച യാത്രക്കാരിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ മാനസിക രോഗ പരിശോധനയ്ക്ക് വിധേയമാക്കി.