നോര്‍ത്ത് കരോളിന്: ബ്യൂട്ടിപാര്‍ലറില്‍ മേക്കപ്പിനെത്തിയവര്ക്ക് മുന്നിലിട്ട് മാനിറിച്ചി വെട്ടിയതായി ആരോപണം. കോളേജ് വിദ്യാര്‍ത്ഥിനിയായ മോര്ഗന് ടെയ്ലറിന്റെ മുന്നില്‍ വെച്ചായിരുന്നു ബ്യൂട്ടീപാര്ലറിനുള്ളില് കശാപ്പ്.
നഖങ്ങള്‍ സുന്ദരമാക്കാന്‍ വേണ്ടിയാണ് മോര്ഗന് പാര്‍ലറില്‍ എത്തിയത്. ഇതിനിടെ ഹൈപോയിന്റിലെ ഡയമണ്ട് സലൂണില്‍ ആളുകള്‍ക്ക് മേക്കപ്പ് ചെയ്യുന്നതിന് തൊട്ടടുത്തായി നിലത്ത് പായ വിരിച്ച് ഇറച്ചിവെട്ടുന്നു. സലൂണിലെത്തിയവര്ക്ക് മുഴുവന്‍ കാണാവുന്ന തരത്തിലായിരുന്നു അവര്‍ നിലത്തിരുന്ന് മാനിന്റെ ഇറച്ചി മുറിച്ച് കഷണങ്ങളാക്കിയിരുന്നത്.
”ഞാന്‍ എന്റെ നഖങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ഇരിക്കുകയായിരുന്നു, തൊട്ടടുത്തായി ഒരു സ്ത്രീ കൂളറില്‍ നിന്ന് മാനിറച്ചി പുറത്തെടുത്ത് നിലത്തിട്ട് വെട്ടിയെടുക്കുന്നു. കയ്യില്‍ ഗ്ലൗസുപോലും ധരിച്ചിരുന്നില്ല” – മോര്ഗന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് വിദ്യാര്‍ത്ഥി സംഭവം പുറംലോകത്തെ അറിയിച്ചത്. ചിത്രം സഹിതമാണ് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് മോര്‍ഗന്റെ അതേ ആശങ്ക കമന്റായി പങ്കുവച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.
Discussion about this post