കാട്ടുതീക്കിടയില്‍ നിന്നും അതിജീവനത്തിനായി പൊരുതുകയായിരുന്ന കോല മൃഗത്തെ രക്ഷപ്പെടുത്തി യുവതി. ഓസ്‌ട്രേലിയയിലെ ടോണി എന്ന യുവതിയാണ് സ്വന്തം വസ്ത്രത്തില്‍ പൊതിഞ്ഞ് കാട്ടുതീക്കിടയില്‍ നിന്നും കോലയെ രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പടര്‍ന്ന് പിടിക്കുന്ന കാട്ടുതീക്കിടയില്‍ നിന്നും ഒരു മരത്തിന്റെ കൊമ്പില്‍ പേടിച്ച് അരണ്ട് നില്‍ക്കുകയായിരുന്നു കോല. ചുറ്റും ആളി പടരുന്ന തീ എങ്ങോട്ട് പോവണും എന്ന അറിയാതെ ഭയന്ന് നില്‍ക്കുന്ന കോലയെ ടോണിയുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ഒന്നും നോക്കിയില്ല തന്റെ ഷര്‍ട്ട് അഴിച്ച് കോലയെ പുതപ്പിച്ച് ആളിപടരുന്ന തീക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. ദേഹത്ത് പൊള്ളലേറ്റിരുന്നതിനാല്‍ യുവതി കൈയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പിയില്‍ നിന്ന് കോലയുടെ ശരീരത്തില്‍ വെള്ളമൊഴിച്ചു കൊടുക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്യ്തു. ശേഷം ആശുപത്രിയിലെത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ടോണിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെ ആഗോളതലത്തില്‍ വലിയ അഭിനന്ദന പ്രവാഹമാണ് ടോണിയെത്തേടി എത്തിയത്.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ബാധയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ഇക്കൊല്ലത്തെ കാട്ടുതീയില്‍പ്പെട്ട് 350 ഓളം കോലകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെ ധാരാളം ചെറുമൃഗങ്ങളും കാട്ടുതീയിലകപ്പെട്ടതായാണ് ഔദ്യോഗിക സൂചന. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന് ജീവിയാണ് കോല.
Discussion about this post