ചെറുപ്രായത്തില്‍ കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ പല രക്ഷിതാക്കളും തിരുത്തുന്ന രീതി വേറിട്ടതാവാര് ഉണ്ട്. എന്നാല്‍ ഇത് കുട്ടികളില്‍ വാശിയും ദേശ്യവും കൂടാന്‍ കാരണമാവുകയും വീണ്ടും തെറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അറിവില്ലാത്ത പ്രായത്തില്‍ കുട്ടികള്‍ ചെയ്യുന്ന തെറ്റ് എങ്ങനെ തിരുത്തണം എന്ന് രക്ഷിതാക്കള്‍ ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് ഉത്തമ ഉദാഹരണം എന്ന തരത്തിലുള്ള വീഡിയോ ആണിപ്പോള്‍ പുറത്തുവന്നത്. തന്റെ കുഞ്ഞ് ചെയ്ത തെറ്റ് പറഞ്ഞ് മനസ്സിലാക്കി തിരുത്തിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
അച്ഛനും മകളുമാണ് വീഡിയോയില്‍ ഉള്ളത്. മകള്‍ ചെയ്ത ഒരു കുഞ്ഞു തെറ്റ് അച്ഛന് കൂളായി പറഞ്ഞ് തിരുത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ കുട്ടിയുടെ പിതാവിന്റെ സഹോദരിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
മില എന്ന പെണ്‍കുട്ടി ഒരു ദിവസം സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ പിങ്കും ഗ്രേയും നിറത്തിലുള്ള ഒരു ജാക്കറ്റായിരുന്നു ധരിച്ചത്. ഇത് മകളുടെതല്ലെന്ന് മനസ്സിലാക്കിയ അച്ഛന് അത് സ്നേഹത്തോടെ പറഞ്ഞ് തിരുത്തുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ മിലയുടെ പിതാവിന്റെ സഹോദരിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
സ്കൂളില്‍ നിന്നും വരുമ്പോള്‍ മില എന്ന പെണ്‍കുട്ടി തന്റെ കറുപ്പ് ജാക്കറ്റിന് മുകളിലായിരുന്നു പിങ്കും ഗ്രേയും നിറത്തിലുള്ള ഒരു ജാക്കറ്റ് ധരിച്ചത്. ഇത് കണ്ട പിതാവ് ‘നിനക്ക് ഇത് എവിടുന്ന് കിട്ടി’ എന്ന് ചോദിച്ചു, താന്‍ വാങ്ങിയതാണെന്നായിരുന്നു മിലയുടെ മറുപടി. എവിടെ നിന്ന് വാങ്ങിയതാണെന്ന ചോദ്യത്തിന് അത് സ്റ്റോറില്‍ നിന്ന് അഞ്ചു രൂപയ്ക്ക് വാങ്ങിയതാണെന്നും മില പറഞ്ഞു.
പിന്നീട് ‘ഏതു ബ്രാന്‍ഡിന്റെ ജാക്കറ്റാണിതെന്ന് പിതാവ് ചോദിച്ചു മടിക്കാതെ തന്നെ ‘നൈക്കിയുടെതാണ്’ കുട്ടി മറപടി പറഞ്ഞു. പിന്നെയുള്ള പിതാവിന്റെ ചോദ്യം ഇതായിരുന്നു. ‘നിന്റെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കെങ്കിലും ഇതുപോലെ ഒന്നുണ്ടോ’ ഉണ്ടെന്നും ഒപ്പം സുഹൃത്തിന്റെ പേരും മില പറഞ്ഞു.
ഇതോടെ കാര്യം വ്യക്തമായി മനസ്സിലാക്കിയ പിതാവ് ഈ ജാക്കറ്റ് നമ്മുടേതല്ലല്ലോ ഇത് ആ സൃഹൃത്തിന് തിരിച്ചു കൊടുക്കണം എന്നും കൂളായി പിതാവ് പറഞ്ഞു. എന്നാല്‍ ഇത് എനിക്ക് പാകമാണെന്ന് കുട്ടി ചിണുങ്ങിക്കൊണ്ട് ഉത്തരം പറഞ്ഞു.
നമുക്ക് മറ്റൊരെണ്ണം ഇത് പോലെ വാങ്ങാം എന്നും ഇത് തിരിച്ചു കൊടുക്കണം എന്നും പിതാവ് മറുപടി പറഞ്ഞു. മിലയുടെ ആന്റിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഈ വീഡിയോ നിമിഷന്നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേരാണ് വീഡിയോ ഷേയര് ചെയ്തത്.
so mila came home from school today with a random jacket pic.twitter.com/bAnBo3NOUf
— آيه (@samaraa0) October 31, 2019
Discussion about this post