കുട്ടികളെ അണിയിച്ചൊരുക്കാന്‍ പൊതുവെ എല്ലാവര്ക്കും ഇഷ്ടമായിരിക്കും. അത് പെണ്‍കുട്ടി ആണെങ്കില്‍ പിന്നെ നോക്കണ്ട. പൊട്ടും വളയും ഒക്കെ ഇടിയിച്ച് ഒരുക്കും. ഇപ്പോള്‍ മകളെ അണിയിച്ചൊരുക്കിയ കുഞ്ഞിന്റെയും അമ്മയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. അതും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞ്. സ്കോട്ട്ലന്റിലെ 27 കാരിയായ അമ്മ ഡാനിയേല്‍ മാക്ഷെറിയാണ് തന്റെ കുഞ്ഞിനെ ഒരുക്കിയത്.
കുഞ്ഞിന് വളരെ നേര്‍ത്ത പുരികമാണ് ഉണ്ടായിരുന്നത്. മുടിയും കുറവായിരുന്നു. മാത്രമല്ല പുരികമില്ലാത്ത ഇസബെല്ലയെ കാണുമ്പോള്‍ എപ്പോഴും ഉറക്കം തുങ്ങിയതു പോലെ തോന്നുമായിരുന്നു. ഒരു ദിവസം മകളുടെ മുഖം കണ്ട ഡാനിയേലിന് ഒരു കുസൃതി ഒപ്പിക്കാന്‍ തോന്നി. തന്റെ ഐബ്രോ പെന്‍സില്‍ കൊണ്ട് മകളുടെ മുഖത്ത് കട്ടി കൂട്ടി പുരികങ്ങള്‍ വരച്ചുവച്ചു. അതിനുശേഷം മകളുടെ മുഖം കണ്ട ഡാനിയേലിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
മകളുടെ പുത്തന്‍ ലുക്കില്‍ ഒരു ഫോട്ടോ എടുത്തു. ചിത്രം സുഹൃത്തുക്കളെ കാണിച്ചപ്പോള്‍ അവര്‍ക്കും ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ആളുകളുടെ പ്രതികരണം അറിയാന്‍ ഡാനിയേല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. വേദനിപ്പിക്കുന്ന തരത്തില്‍ കുഞ്ഞിനെ ഒന്നും ചെയ്തിട്ടില്ല എന്നതാണ് ഡാനിയേല്‍ ഇതിന് മറുപടി നല്‍കിയത്.
Discussion about this post