ലഹോർ: അഴിമതി കേസിൽ പാകിസ്താൻ ജയിലലിടക്കപ്പെട്ട മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജാമ്യമനുവദിച്ചു. ഗുരുതരമായ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാലാണ് നവാസ് ഷെരീഫിന് ലഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ജയിലിൽ നിന്ന് ലഹോറിലെ സർവീസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നവാസ് ഷരീഫിന്റെ അനുജനും പിഎംഎൽ-എൻ പ്രസിഡന്റുമായ ഷഹബാസ് ഷരീഫാണ് ജാമ്യം ആവശ്യപ്പെട്ട് ഹർജി നൽകിയത്. പ്രോസിക്യൂട്ടറും ജാമ്യാപേക്ഷയെ എതിർത്തില്ല.
ഇതോടൊപ്പം അഴിമതിക്കേസിൽ റിമാൻഡിലുള്ള ഷെരീഫിന്റെ മകൾ മറിയം നവാസിന് പിതാവിനൊപ്പം ആശുപത്രിയിൽ കഴിയാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകി. പിതാവിനെ കാണാനെത്തിയപ്പോൾ അസുഖബാധിതയായ മറിയത്തെ ആശുപത്രിയിൽ നിന്ന് ജയിലിലേക്കു തന്നെ തിരിച്ചയച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Discussion about this post