ദമസ്‌കസ്: തുര്‍ക്കി,സിറിയ അതിര്‍ത്തിയില്‍ സംഘര്‍ഷം തടയാന്‍ തുര്‍ക്കിയുടെ സഹായത്തോടെ സൈന്യത്തെ വിന്യസിച്ച് റഷ്യ. തുര്‍ക്കിയുമായുള്ള കരാറിന്റെ ഭാഗമായാണ് റഷ്യയുടെ നീക്കം. കൊബാനെ, മാന്‍ബിജ് അതിര്‍ത്തി പട്ടണങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏപ്പോഴും സംഘര്‍ഷം ഉണ്ടാവുന്ന പ്രദേശമാണ് തുര്‍ക്കി-സിറിയ അതിര്‍ത്തി. ഇവ നീക്കം ചെയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി തുര്‍ക്കിയുമായി റഷ്യ കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് നടപടി. ഇത് പ്രകാരം ബുധനാഴ്ച ഉച്ചമുതല്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ പിന്‍വാങ്ങാന്‍ കുര്‍ദിഷ് പോരാളികള്‍ക്ക് 150 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.
20 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ സംഘര്‍ഷങ്ങളുടെ ഭൂമിയായി മാറിയതിന് പിന്നാലെയാണ് പുതിയ നടപടി. ഇവിടെ സുരക്ഷാമേഖലയായി മാറ്റാനാണ് തുര്‍ക്കി ശ്രമിക്കുന്നത്. അതേസമയം സുരക്ഷാ മേഖലയാക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
കരാര്‍ പ്രകാരം ഒക്ടോബര്‍ 29നകം കുര്‍ദിഷ് പോരാളികള്‍ അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായി മാറണം എന്നാണ് കരാറില്‍ പറയുന്നത്. ഇല്ലെങ്കില്‍ നീക്കം ചെയ്യുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ 15 ബോര്‍ഡര്‍ പോസ്റ്റുകള്‍ തുറന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് സിറിയന്‍ സര്‍ക്കാറോ, കുര്‍ദിഷ് പോരാളികളോ പ്രതികരിച്ചിട്ടില്ല.
Discussion about this post