മരിച്ച്‌പോയ അച്ഛന്റെ സാന്നിധ്യം കല്ല്യാണത്തില്‍ ഉണ്ടാവാന്‍ മകള്‍ കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. വിവാഹദിവസം അച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്തിരിക്കുകയാണ് ബ്രിട്ടീഷ് വധു ഷാര്‍ലറ്റ് വാട്‌സണ്‍. അച്ഛന്റെ മുന്നില്‍ വെച്ച് തന്നെ വിവാഹം നടക്കണം എന്ന് അച്ഛനും മകളും ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നപ്പോഴാണ് മകള്‍ വേറിട്ടൊരു വഴി കണ്ടെത്തിയത്.
ഏതൊരു അച്ഛന്‍ ആഗ്രഹിക്കുന്നത് പോലെ മകളുടെ വിവാഹം എന്നത് ഈ അച്ഛന്റെയും സ്വപ്‌നമായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിതാവ് മരണപ്പെട്ടു. കാന്‍സര്‍ രോഗത്തെതുടര്‍ന്നായിരുന്നു മരണം.
അച്ഛന്റെ ആഗ്രഹം പോലെ തീരുമാനിച്ചുറപ്പിച്ച ദിവസം തന്നെ വിവാഹ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചു. എന്നാല്‍ ഇവിടെ അച്ഛന്‍ ഇല്ലലോ എന്ന വിഷമം മകളെ തളര്‍ത്തി. ഒടുവില്‍ അച്ഛന്റെ സാന്നിധ്യത്തില്‍ തന്നെ താലികെട്ടാന്‍ മകള്‍ തീരുമാനിച്ചു. ഇതിനായി പിതാവിന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയുകയായിരുന്നു മകള്‍.
കസിനും നെയില്‍ ആര്‍ട്ട് വിദഗ്ധയുമായ ക്രിസ്റ്റിയാണ് ഇതിനായി വധുവിന്റെ കൂടെ നിന്നത്. യുട്യൂബില്‍ പത്തുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നെയില്‍ ആര്‍ട്ട് വിദഗ്ധയാണ് ക്രിസ്റ്റി. ഒരു ചെറിയ ഗ്ലാസ് പാത്രത്തിലായി കൊണ്ടുവന്ന ചിതാഭസ്മത്തില്‍ നിന്ന് അനുയോജ്യമായ തരികള്‍ തിരഞ്ഞെടുത്താണ് നെയില്‍ ആര്‍ട്ട് പൂര്‍ത്തീകരിച്ചതെന്ന് ക്രിസ്റ്റി പറയുന്നു.
പിങ്ക്, ഗ്രേ, വൈറ്റ് ഷേഡുകളില്‍ മുത്തുകള്‍ പതിപ്പിച്ച രീതിയിലായിരുന്നു നഖങ്ങള്‍ അലങ്കരിച്ചത്. നഖത്തിന് പുറമേ അച്ഛന്റെ ചിത്രം ആലേഖനം ചെയ്ത ഷൂ, പെന്‍ഡന്റ് എന്നിവയും ഷാര്‍ലറ്റ് വിവാഹദിനത്തില്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Discussion about this post