തായ്ലാന്റ്: വെള്ളത്തില്‍ വീണ ആനകുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ആറ് ആനകള്‍ ചെരിഞ്ഞു.
മധ്യ തായ്ലാന്റിലെ ഖാവോ യായി ദേശീയോദ്യാനത്തലാണ് സംഭവം.’നരകത്തിലേക്കുള്ള കുഴി’ എന്ന അര്‍ഥം വരുന്ന ഹ്യൂ നാരോക് എന്ന വെള്ളച്ചാട്ടത്തിലേക്കാണ് ആനകള്‍ വീണത്.
വെള്ളച്ചാട്ടത്തില്‍ വഴുതി വീണ ആനകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആനകള്‍ കൂട്ടമായി ചരിഞ്ഞത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി രക്ഷിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. പ്രദേശത്ത് രാത്രി പെയ്ത ശക്തമായ മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തികൂടാനും കാരണമായി. ഇതെല്ലാം അപകടത്തിന്റെ ആക്കം കൂട്ടിയെന്ന് അധിക്യതര്‍ പറഞ്ഞു.
പുലര്‍ച്ചയാണ് ആനകൂട്ടങ്ങളുടെ ജഡം അധികൃതര്‍ കണ്ടത്. ആനകളുടെ ഭയാനകമായ കരച്ചില് കേട്ടാണ് അധികൃതര്‍ പ്രദേശത്ത് എത്തിയത്. മൂന്ന് വയസ്സ് പ്രായമുള്ള കാട്ടാനക്കുട്ടിയുടെ ജഡം ആദ്യം കണ്ടെത്തി. പിന്നീട് സമീപത്ത് നിന്ന് മറ്റ് ആനകളുടെയും ജഡം ലഭിക്കുകയായിരുന്നു.
ഇതിനും മുമ്പും ഇവിടെ സമാനമായ സംഭവം നടന്നിട്ടുണ്ട്. ഏഷ്യയില്‍ ആകെയുള്ളതിന്റെ ആനകളില്‍ പകുതിയും തായ്ലാന്റിലാണ് ഉള്ളത്. ഏകദേശം 7,000ത്തോളം ആനകള്‍ തായ്ലാന്റില് ഉണ്ടെന്നാണ് കണക്ക്.
Discussion about this post