ലണ്ടനില്‍ പാകിസ്താന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പാകിസ്താന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിന്റെ ഭാഗമായി അക്രമകാരികള്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.

പ്രതിഷേധം അക്രമാസക്തമായതോടെ നിരവധി നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞു. കല്ലേര്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അക്രമാസക്തമായ പ്രതിഷേധത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റത്തില്‍ അപലപിക്കുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖ് ഖാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

നേരത്തെ ഓഗസ്റ്റ് 15-ന് ഇതേസ്ഥലത്ത് വെച്ച് സമാനമായ സംഭവം ഉണ്ടായിരുന്നു. ഇതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഫോണില്‍ വിളിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

Exit mobile version