ഇറ്റലി: സാഹസിക പ്രകടനത്തിനിടെ പാരച്യൂട്ട് പ്രവര്‍ത്തിക്കാതെ വന്നതോടെ യുവാവ് പാറക്കെട്ടുകള്‍ക്കിടയില്‍ തലയടിച്ച് വീണു. നിരവധി സാഹസിക പ്രകടനം നടത്തി പ്രസിദ്ധനായ കാള്‍ എന്ന യുവാവിനാണ് ഇവിടെ പിഴവ് പറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ഇറ്റലിയിലെ ട്രെന്റോയിലെ മോന്റെ ബ്രെന്റോ മലയിടുക്കില്‍ വെച്ചാണ് സംഭവം. യുവാവിന്റെ സാഹസിക പ്രകടനത്തിനിടെയാണ് അപകടം. നിരവധി മലമുകളിലൂടെ സാഹസിക പ്രകടനം കാഴ്ച്ചവെച്ച ആളാണ് കാള്‍, എന്നാല്‍ ഇറ്റലിയിലെ ട്രെന്റോയിലെ മോന്റെ ബ്രെന്റോ മലയിടുക്കില്‍ വെച്ച് പാരച്യൂട്ട് ചതിച്ചതോടെ കാള്‍ ശരിക്കുംപെട്ടു.
വിങ് സ്യൂട്ടുമായി കൈകളില്‍ ഘടിപ്പിച്ച ക്യാമറയുമായി കാള്‍ മലയിടുക്കിലേക്ക് ചാടി എന്നാല്‍ വിങ്സ്യൂട്ട് പ്രവര്‍ത്തിക്കാതെ വന്നതോടെ പരിഭ്രാന്തനായ കാള്‍ പാരച്യൂട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിജാരിച്ച സമയത്ത് പാരച്യൂട്ട് തുറക്കാതെ വന്നതാണ് യുവാവ് വന്‍ അപകടത്തില്‍പ്പെട്ടത്. യുവാവിന്റെ കൈയ്യില്‍ ഘടിപ്പിച്ച ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
വന്പാറക്കെട്ടുകളിലേക്ക് കാലുകള്‍ ഇടിച്ച് ഇറങ്ങാനുള്ള ശ്രമങ്ങള്‍ പാളിപ്പോയതിന് പിന്നാലെ പാരച്യൂട്ടിന്റെ നിയന്ത്രണം നഷ്ടമായി ഇതോടെ കാള്‍ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. പാരച്യൂട്ട് പൂര്‍ണമായി നിവരാതെ വന്നതാണ് അപകടമുണ്ടായത്.
പകുതി തുറന്ന പാരച്യൂട്ടുമായി പാറകളില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്ന കാള്‍ വേദന മൂലം നിലവിളിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇയാളെ പിന്നീട് വിമാനമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചു.
ചികിത്സയോട് നല്ല രീതിയില്‍ കാള്‍ പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തലനാരിഴയക്കാണ് യുവാവ് രക്ഷപ്പെട്ടതെന്നും ആളപായമുണ്ടാകാതിരുന്നത് അത്ഭുതകരമാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ അധികൃതര്‍ പറയുന്നു.
Discussion about this post