ഇന്ന് ലോകഭക്ഷ്യദിനം: ഭക്ഷണത്തെയും അതിന്റെ മൂല്യത്തെയും കുറിച്ച് തിരിച്ചറിയൂ... ലോക ജനസംഖ്യയില്‍ 11 ശതമാനം കടുത്ത പട്ടിണിയില്‍

online sex racket, crime,
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനമാണ്.ഭക്ഷണത്തെയും അതിന്റെ മൂല്യത്തെയും കുറിച്ച് നാം അത്രയൊന്നും ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം അന്യന്റെ അപ്പക്കഷ്ണം കൊണ്ട് ജീവിച്ചവന്‍ മോക്ഷം പ്രാപിക്കുകയും വിശപ്പില്ലാത്ത ധനവാന് മോക്ഷം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ഉപമ എത്ര അര്‍ത്തവത്വാണ് . എല്ലായിടത്തും ഭക്ഷണ മുണ്ടാവട്ടെ എന്ന ആപ്തവാക്യവുമായി 1945 ഒക്ടോബര്‍ 16 ന് ലോക ഭക്ഷ്യകാര്‍ഷിക സംഘടന പിറവിയെടുത്തു .ഇതിന്റെ ഓര്‍മയ്ക്കാണ് ഈ ദിവസം ലോകം മുഴുവന്‍ ഭക്ഷ്യദിനമായി ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം 'ലോകത്താകമാനമുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഭക്ഷ്യസുരക്ഷയ്ക്കും പോഷകാഹാരത്തിനും സുസ്ഥിര ഭക്ഷണസംവിധാനങ്ങള്‍ ' എന്നതാണ് ലോകത്തിലെ എട്ടുപേരില്‍ ഒരാള്‍ എന്നനിലയില്‍ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ വിശക്കുന്നവരാണ് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് .മധ്യ ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് വിശക്കുന്നവരുടെ എണ്ണം കൂടുതല്‍ .ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലും തോലുമായി തീര്‍ന്ന കുട്ടികള്‍ ആഫ്രിക്കയില്‍ മാത്രമല്ല ലോകത്തിലെ വിവിധയിടങ്ങളില്‍ പലകാരണങ്ങളാല്‍ കുടിയേറിപ്പാര്‍ക്കുന്നവരിലുമുണ്ട് . ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുളള്ള ഐക്യരാഷ്ട്ര സഭയുടെ 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 815 മില്ല്യണ്‍ ആളുകളും കടുത്ത പട്ടിണി നേരിടുന്നവരാണ്. അതായത് ലോക ജനസംഖ്യയിലെ 11 ശതമാനവും കടുത്ത പട്ടിണിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെതിനെക്കാള്‍ 38 മില്ല്യണ്‍ ആളുകളാണ് ഈ വര്‍ഷം പട്ടിണി പട്ടികയില്‍ ഇതില്‍ 11.7 ശതമാനം ഏഷ്യയിലും 20 മുതല്‍ 33 ശതമാനം വരെ ആഫ്രിക്കയിലുമാണ്. ആഫ്രിക്കയാണ് പട്ടിണി പട്ടികയില്‍ മുന്‍പന്തിയില്‍. ലോകത്തില്‍155 മില്ല്യണ്‍ കുട്ടികളും അവശ്യ പോഷകത്തിന്റെ ലഭ്യതക്കുറവുമൂലം വളര്‍ച്ച മുരടിച്ച് പ്രായത്തിനൊത്ത ശരീര വലുപ്പമില്ലാതെ ശോഷിച്ചു പോയവരാണ്. 2030 ആകുമ്പോഴേക്കും ലോകത്തെ പട്ടിണിയുടെ പിടിയില്‍ നിന്നും രക്ഷിക്കാനാകുമെന്നാണ് യു എന്‍ പ്രതീക്ഷ ലോകജനസംഖ്യ 2050 ഓടെ 900 കോടി പിന്നിടും .ഇതിന് ആനുപാതികമായി ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല എന്ന ആശങ്ക ശക്തമാണ് .ലോകത്തിലെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം 70 ശതമാനം വര്‍ധിപ്പിച്ചില്ലെങ്കില്‍ 2050 ഓടെ കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണി കിടക്കേണ്ടിവരും.ആഗോളതലത്തിലുള്ള കാലാവസ്ഥവ്യതിയാനം ,കൃഷിഭൂമിയുടെ കുറവ്, വര്‍ധിച്ച കീടബാധ എന്നിവയൊക്കെ ഭക്ഷ്യോദ്പാദന രംഗത്ത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട് . ഓരോ രാജ്യത്തെയും സാമ്പത്തിക സ്ഥിതിയാണ് അവിടുത്തെ ഭക്ഷണത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് .ലോകത്തിലെ സമ്പന്നമായ വികസിതരാജ്യങ്ങളിലെ ജനങ്ങളാണ് ഏറ്റവും പോഷകപ്രദവും വിലകൂടിയതുമായ ഭക്ഷണം കഴിക്കുന്നവര്‍ .എന്നാല്‍ ദരിദ്രരാജ്യങ്ങളിലെ സ്ഥിതി ഇതില്‍ നിന്നും ഭിന്നമാണ്.വിനോദത്തിനും വയറുനിറക്കാനും കഴിക്കുന്നവരാണ് ഏറെയും . വടക്കേ അമേരിക്ക ,യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലുള്ള ഓരോ വ്യക്തിയും പ്രതിമാസം 10 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ വരെ പാഴാക്കിക്കളയുന്നു .എന്നാല്‍ പരമദരിദ്രരായ ജനങ്ങളുള്ള മധ്യ ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഒരാള്‍ 10 ഗ്രാം ഭക്ഷണവസ്തുക്കള്‍ പോലും ഒരു വര്‍ഷം പാഴാക്കുന്നില്ല . ഒലിവര്‍ ട്വിസ്റ്റിനെപ്പോലെ ഇന്നും അനേകം പിഞ്ചുകുഞ്ഞുങ്ങള്‍ കാഴ്ചവട്ടത്തും വിദൂരത്തും ഒരു മണി ചോറിനുവേണ്ടി ഭിക്ഷാപാത്രവുമായി വികസിതരാജ്യങ്ങളോടും ശേഷിയുള്ളവരോടും നിലവിളിക്കുന്നുണ്ട്. അല്ലെങ്കില്‍ നിലവിളിക്കാന്‍ പോലും കഴിയാത്തവരായി മാറുന്നുണ്ട് . നമുക്ക് എന്തുചെയ്യാന്‍ കഴിയും ? 1. ഭക്ഷണം പാഴാക്കാനുള്ള സാഹചര്യം ഒഴിവാക്കുക. 2. വിശക്കുമ്പോള്‍ മാത്രം ഭക്ഷിക്കുക . 3. ഇഷ്ടമുള്ളത് കഴിച്ചാലും ഇഷ്ടമുള്ളയത്രയും കഴിക്കാതിരിക്കുക. 4. ഓര്‍ക്കുക മിക്ക അസുഖങ്ങളും ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ഉണ്ടാവുന്നത്. 5. കുട്ടികള്‍ക്ക് ഭക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കുക. 6. ആവശ്യമുള്ളത് മാത്രം പാചകം ചെയ്യാന്‍ ശീലിക്കുക. 7. ആവശ്യമുള്ളതിലധികം ഭക്ഷ്യവസ്തുക്കള്‍ വീട്ടിലേക്ക് വാങ്ങാതിരിക്കുക. 8. വിശക്കുന്നവരെ ഭക്ഷിപ്പിക്കുക. 9. ബുദ്ധിക്ക് ഉണര്‍വ്വേകുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുക . 10. വയറ് നിറച്ച് ഭക്ഷിക്കാതിരിക്കുക. (മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും ,ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറുമാണ് ലേഖകന്‍. 9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)