ഫ്ളോറിഡ: 2012ലെ ഒരു സിറിയന്‍ കുട്ടിയുടെ കഥ ഇന്നും നമ്മള് ഓര്‍ക്കുന്നു. തോക്കാണെന്ന് കരുതി ക്യാമറക്ക് മുമ്പില്‍ വിതുമ്പിക്കൊണ്ട് കൈകള്‍ ഉയര്‍ത്തി നില്ക്കുന്ന ബാലികയുടെ ആ കഥ, ഇന്ന് വീണ്ടും ആവര്‍ത്തിക്കുന്നു.
അച്ഛനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കൈകളുയര്‍ത്തി പോലീസുകാരുടെ അടുത്തേക്ക് നടന്നുപോകുന്ന രണ്ട് വയസുകാരിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോ കണ്ട് കണ്ണു നിറയ്ക്കുകയാണ് സോഷ്യല്‍ ലോകം. അമേരിക്കയിലെ ടെല്ലസിയിലാണ് സംഭവം.
മോഷണക്കേസിലെ പ്രതിയാണ് കുട്ടിയുടെ അച്ഛന് എന്ന സംശയത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പോലീസിന്റെ നടപടി സമയത്ത്
കാറില്‍ രണ്ട് വയസുള്ള കുട്ടിയും ഒരു വയസുള്ള മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. പിതാവിനെ പോലീസ് വിലങ്ങ് വയ്ക്കുന്നത് കണ്ട് നെഞ്ചുപൊട്ടി ആ രണ്ടുവയസുകാരി കാറിന് പുറത്തേക്കിറങ്ങി. ശേഷം നടന്നത് കരളലിയിക്കും കാഴ്ചകള്‍……
തന്റെ രണ്ട് കുഞ്ഞ് കൈകളും മുകളിലേക്കുയര്‍ത്തി പോലീസിന് നേരെ നടന്നു. വീഡിയോ പകര്ത്തിയവരടക്കം ഞെട്ടലോടെയാണ് സംഭവം കണ്ടുനിന്നത്. കുട്ടിയെ പിന്നീട് ഒരു പോലീസ് ഉദ്യോഗസ്ഥന് എടുത്ത് നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ചെറിയ കുട്ടിയുടെ മുന്നില്‍ വെച്ച് അച്ഛനെ വിലങ്ങ് വെച്ചത് ശരിയായ നടപടിയല്ല എന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. അതേസമയം മോഷണക്കേസുമായി ബന്ധപ്പെട്ടാണ് പ്രതിയെ അറിസ്റ്റ് ചെയ്തതെന്നും ഇതേ കേസില്‍ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായും ടെല്ലസി പോലീസ് അറിയിച്ചു. കുട്ടിയോ വളരെ നല്ല രീതിയിലാണ് പോലീസ് പെരുമാറിയതെന്നും കുട്ടിയെ അമ്മയുടെ അടുത്ത് എത്തിച്ചെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്..
Discussion about this post