ജംതാര : വിവാഹശേഷം ജീന്‍സ് ധരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവതി. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് സംഭവം. ജോര്‍ഭിത സ്വദേശിയായ പുഷ്പ ഹെംബ്രോമിനെ സംഭവത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് സമീപഗ്രാമത്തില്‍ നടന്ന മേളയില്‍ പുഷ്പ പങ്കെടുക്കാന്‍ പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജീന്‍സ് ധരിച്ച് മേളയ്ക്ക് പോയതിനെ ചൊല്ലി പുഷ്പയും ഭര്‍ത്താവും തമ്മില്‍ കലഹമായി. തര്‍ക്കത്തിനൊടുവില്‍ കത്തിയുപയോഗിച്ച് പുഷ്പ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണ്.