ലഖ്നൗ : പെണ്‍കുട്ടികളെ പ്രസവിച്ചതിന് യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. യുവതിയെ രണ്ട് സ്ത്രീകള്‍ തറയിലിട്ട് വയറ്റിലും നടുവിലും ആഞ്ഞ് ചവിട്ടുന്ന വീഡിയോ പുറത്ത് വന്നതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
A woman was mercilessly beaten for not giving birth to a son by her family members in Ramnagar Jukha area of UP's Mahoba district. All the residents of the area stood as spectators saying that it's a family matter.
Warning: sensitive content@NCWIndia @Uppolice pic.twitter.com/TKeNd0nP1A— Kanwardeep singh (@KanwardeepsTOI) June 4, 2022
യുപിയിലെ മഹോബാ ജില്ലയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് യുവതി. ആണ്‍കുട്ടിയെ വേണമെന്ന് ആവശ്യം പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും ഇവരെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ ക്രൂരമര്‍ദനങ്ങള്‍ പതിവായി. ഭര്‍ത്താവും ഭര്തൃസഹോദരികളും ചേര്‍ന്നാണ് ഉപദ്രവിച്ചിരുന്നതെന്നാണ് യുവതിയുടെ മൊഴി. ഉപദ്രവം കൂടാതെ പട്ടിണിയ്ക്കിടാനും തുടങ്ങിയതോടെ യുവതി കൂലിവേലയ്ക്ക് പോകാനും ആരംഭിച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ നടുറോഡില്‍ യുവതിയെ ക്രൂരമര്ദനത്തിനിടയാക്കുന്നതും യുവതി കരഞ്ഞുകൊണ്ട് നിര്‍ത്താന്‍ അപേക്ഷിക്കുന്നതും കാണാം. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മഹോബ എസ്പി സുധ സിംഗ് അറിയിച്ചു.