ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്ത്രീ എന്ന റെക്കോര്‍ഡുകാരിയാണ് തുര്‍ക്കിയില്‍ നിന്നുള്ള റുമൈസ ഗെല്‍ഗി. 7 അടി അഞ്ച് ഇഞ്ചാണ് റുമൈസയുടെ ഉയരം. കഴിഞ്ഞ മാസം മൂന്ന് റെക്കോര്‍ഡുകള്‍ കൂടി നേടിയതോടെ അഞ്ച് റെക്കോര്‍ഡുകള്‍ക്ക് ഉടമയായിരിക്കുകയാണ് റുമൈസ.
സ്ത്രീകളില്‍ ഏറ്റവും നീളമേറിയ വിരലുകള്‍, വലിയ കൈകള്‍, നീണ്ട പുറംഭാഗം എന്നിവയാണ് പുതുതായി റുമൈസയെ തേടിയെത്തിയ റെക്കോര്‍ഡുകള്‍. പുതിയ നേട്ടങ്ങള്‍ തന്നെ എത്രത്തോളം സന്തോഷിപ്പിച്ചുവെന്ന് പറയാന്‍ വാക്കുകളില്ലെന്നാണ് റെക്കോര്‍ഡുകളോട് റുമൈസയുടെ പ്രതികരണം. കുടുംബവും സുഹൃത്തുക്കളും പിന്തുണയുമായി കൂടെയുണ്ടെന്നും ഏറ്റവും ഉയരമുള്ള ഒരേയൊരു പെണ്‍കുട്ടി എന്ന പദവി സ്പെഷ്യലാണെന്നും റുമൈസ പറയുന്നു.
Rumeysa Gelgi was already confirmed as the tallest woman in the world.
Now, she's added three new records including having the world's largest hands! 🖐️ pic.twitter.com/Rlkztvl0Me
— Guinness World Records (@GWR) April 17, 2022
2014ല്‍ ഏറ്റവും ഉയരം കൂടിയ ടീനേജര്‍ എന്ന റെക്കോര്‍ഡ് റുമൈസയെ തേടിയെത്തിയിരുന്നു. 2021ലാണ് ലോകത്തിലെ ഉയരം കൂടിയ സ്ത്രീയ്ക്കുള്ള റെക്കോര്‍ഡ് റുമൈസയ്ക്ക് ലഭിക്കുന്നത്. വീവര്‍ സിന്‍ഡ്രോം എന്ന ആരോഗ്യാവസ്ഥയാണ് റുമൈസയുടെ ഉയരത്തിന് പിന്നില്‍. ഇതു മൂലം തലയോട്ടിയുള്‍പ്പടെയുള്ള അസ്ഥികളുടെ വികാസം സംബന്ധിച്ചുള്ള പ്രശ്നങ്ങളും റുമൈസ നേരിടുന്നുണ്ട്. മിക്കവാറും വീല്‍ചെയറിലാണ് റുമൈസയുടെ ജീവിതം. വാക്കര്‍ ഉപയോഗിച്ച് ചെറിയ ദൂരങ്ങള്‍ നടക്കാനും സാധിക്കും.
Discussion about this post