കാബൂള്‍ : താലിബാന് അനുകൂല പ്രകടനം നടത്താന്‍ കാബൂളില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ദേശം. ശരീരം മുഴുവന്‍ മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങള്‍ വിതരണം ചെയ്ത ശേഷം താലിബാന് അനുകൂലമായി പരിപാടികള്‍ സംഘടിപ്പിക്കാനും പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ബന്ധിക്കുകയായിരുന്നു.
A female student of Kabul University: "The Taliban pressured us to gather in the university hall for an hour with the black robes they had distributed, and they told us that if you do not attend, you will be expelled from university And you will never go to university anywhere." pic.twitter.com/aRlVqpxA4C
— Natiq Malikzada (@natiqmalikzada) September 11, 2021
വിസമ്മതിച്ചാല്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 9/11 ഭീകരാക്രമണ വാര്‍ഷിക ദിനമാചരിച്ച ശനിയാഴ്ചയാണ് താലിബാന് അനുകൂല പ്രകടനം നടത്താന്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചത്. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാമെന്നറിയിച്ച താലിബാന് പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കാന്‍ പാടില്ലെന്നും പെണ്‍കുട്ടികള്‍ ഹിജാബ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി അറിയിച്ചിരുന്നു.
Discussion about this post