കാബൂള്‍ : അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തരബിരുദം ഉള്‍പ്പടെയുള്ള പഠനം തുടരാമെന്ന് താലിബാന്. ഇരുപത് വര്‍ഷം പിറകിലേക്ക് പോകാന്‍ ആഗ്രഹമില്ലെന്നറിയിച്ച താലിബാന് സര്‍ക്കാര്‍ പക്ഷേ കനത്ത നിബന്ധനകളോടെയാണ് പെണ്‍കുട്ടികള്‍ക്ക് പഠനം അനുവദിച്ചിരിക്കുന്നത്.
ക്ലാസ്സ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി. കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്നും സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന് വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു.
അഫ്ഗാനില്‍ താലിബാന് സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ നയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. “ഇരുപത് വര്‍ഷം പിന്നിലേക്ക് പോകാന്‍ താലിബാന് ആഗ്രഹിക്കുന്നില്ല. അഫ്ഗാനില്‍ ഇന്ന് അവശേഷിക്കുന്നതില്‍ നിന്ന് പുതിയ വികാസങ്ങള്‍ സര്‍ക്കാര്‍ കെട്ടിപ്പടുക്കും.” മന്ത്രി അറിയിച്ചു.
Discussion about this post