വാഷിംഗ്ടണ്‍ : ടെക്സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച യുവതിയെ ജീവനക്കാര്‍ കെട്ടിയിട്ടു. വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചത് കൂടാതെ തടയാനെത്തിയ ക്രൂ അംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തതോടെയാണ് ഇവരെ കെട്ടിയിട്ടതെന്നാണ് റിപ്പോര്‍ട്ട്.
വിമാനം മൂന്ന് മണിക്കൂറോളം വൈകിയതിന് ശേഷമായിരുന്നു ടേക്ക് ഓഫ്. ഇതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലായിരുന്നു യുവതി. യാത്ര ആരംഭിച്ച് കുറച്ച് സമയത്തിന് ശേഷം സീറ്റില്‍ നിന്നെണീറ്റ യുവതി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനായി വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ജീവനക്കാരെ കടിക്കുകയും മാന്തുകയും ചെയ്തതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു.
American Airlines passenger duct-taped to seat after trying to open aircraft door midflight. Video by lol.ariee https://t.co/4Awon2l0cz pic.twitter.com/wAMM8FDE0a
— Breaking Aviation News & Videos (@aviationbrk) July 11, 2021
സാഹചര്യം നിയന്ത്രണാതാതമായതോടെ ജീവനക്കാര്‍ യാത്രക്കാരിയെ സീറ്റില്‍ ബലമായി പിടിച്ചിരുത്തി ടേപ്പുപയോഗിച്ച് കെട്ടുകയായിരുന്നു. ഇവരെ കെട്ടിയിട്ടിരിക്കുന്നതിന്റെയും ഇവര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും ടിക് ടോക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
യാത്രക്കാരി ആകെ ഭയപ്പെട്ടിരുന്നതായും നിയന്ത്രണം നഷ്ടപ്പെട്ടത് പോലെ പെരുമാറിയിരുന്നതായും സഹയാത്രികര്‍ പറഞ്ഞു. വിമാന ജീവനക്കാര്‍ക്ക് കുറച്ചു കൂടി മാന്യമായി പെരുമാറാമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Discussion about this post