മോസ്കോ: ഒരമ്മയ്ക്കും സഹിക്കില്ല ഈ വേദന. ആറുമാസം വരെ തന്റെ ശരീരത്തോട് പറ്റിച്ചേര്‍ന്ന ആ കുഞ്ഞുഹൃദയം ഒരു സുപ്രഭാതത്തില്‍ നിലച്ചു ഇത് യാഥാര്‍ത്ഥമെന്ന് തിരിച്ചറിയാന്‍ യാനയ്ക്ക് കഴിഞ്ഞിട്ടില്ല. റഷ്യന്‍ മോഡലാണ് യാന യത്സോവാക്യ. ചാപിള്ളയായി പിറന്ന കുഞ്ഞിന്റെ ശരീരം മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഇവര്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
ഭര്‍ത്താവിനും മൂന്നുവയസുകാരിയായ മകള്‍ക്കുമൊപ്പം ഇവര്‍ മാലദ്വീപിലേയ്ക്ക് യാത്രപോയി, യാന ആറ് മാസം ഗര്‍ഭിണിയായിരുന്നു . എന്നാല്‍ ഈ സമയം കുഞ്ഞിന്റെ അനക്കം നിലച്ചപോലെ ഇവര്‍ക്ക് തോന്നി. ഇതേത്തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയം മിടിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മോസ്കോയിലെത്തി ഇവര്‍ തന്റെ കുഞ്ഞിനെ പ്രസവിച്ചു.
എന്നാല്‍ മകനെ തന്റെ ചേതനയറ്റ ആ കണ്മണിയെ മരണത്തിന് വിട്ടുകൊടുക്കന്ന കാര്യം ചിന്തിക്കാന്‍ അവള്‍ക്കായില്ല. അവന് കൂടെ തന്നെ വേണമെന്ന് ആഗ്രഹിച്ചു.
ആ കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്. ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്ന ഒരു മാലാഖയായി അവന് സ്വര്ഗത്തിലുണ്ടാകുംമോഡല് പറഞ്ഞു.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഓരോ അമ്മയ്ക്കും തന്റെ അനുഭവം ഒരു കരുത്താകുമെന്ന് പറഞ്ഞു കൊണ്ടാണ് ഇവര്‍ ജീവന് നഷ്ട്ടപ്പെട്ട കുഞ്ഞിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനായി പങ്കുവച്ചത്. തനിക്കു സഹിക്കാവുന്നതിലുമപ്പുറത്താണ് ഈ വേദന. ലോകത്തില്‍ ഒരു അമ്മയക്കും ഇങ്ങനെ ഒരു വേദന സഹിക്കാന്‍ കഴിയില്ല യാന പറയുന്നു
Discussion about this post