സൗന്ദര്യത്തിന് ചുണ്ടുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് ലിപ്സ്റ്റിക് തന്നെ ഉപയോഗിയ്ക്കണമെന്നില്ല. ഇത് സ്വാഭാവികമായി നേടാവുന്ന പല വഴികളുമുണ്ട്.
ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില ഒറ്റമൂലികളുണ്ട്. വളരെ എളുപ്പത്തില്‍ വീട്ടിലിരുന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ചുണ്ടുകളുടെ ഭംഗി കൂട്ടാം. ഇതാ ചില പൊടിക്കൈകള്‍
പഞ്ചസാര
പഞ്ചസാര പൊടിച്ച് ഒലീവ് ഓയിലില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ സ്‌ക്രബ് ചെയ്യുക. ഇത് ചുണ്ടിന്റെ കറുപ്പു നിറം അകറ്റാന്‍ സഹായിക്കും.
വെണ്ണ, നെയ്യ്
ഇവ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം നല്‍കുകയും മൃദുവാക്കുകയും ചെയ്യും.
പഴവര്‍ഗങ്ങളും പച്ചക്കറികളും
പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചുണ്ടുകളിലും രക്തപ്രസാദമുണ്ടാകാന്‍ സഹായിക്കും.
ഉണക്കമുന്തിരി
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തിട്ട് ഈ വെള്ളം കുടിയ്ക്കുന്നത് ചുണ്ടുകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.
Discussion about this post