നീണ്ട കാത്തിരിപ്പ് സഫലമായി, അലക്സിയുടെയും ഡേവിഡിന്റെയും ആണ്‍കുട്ടികളുടെ കൊട്ടാരത്തിലേക്ക് കുഞ്ഞുരാജകുമാരിയെത്തി. ബ്രിട്ടന് സ്വദേശിയായ ഡേവിഡിനും ഭാര്യ അലക്സിക്കും 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പതിനൊന്നാമതായിട്ടാണ് കുഞ്ഞ് രാജകുമാരി പിറന്നത്. പത്ത് സഹോദരന്മാരുടെ കുഞ്ഞനിയത്തിയാണ് സോഷ്യല്‍ മീഡിയയിലെ കുഞ്ഞ് താരം.
22ാം വയസിലാണ് അലക്സിക്ക് ആദ്യത്തെ മകന് പിറക്കുന്നത്. അലക്സി മാതാപിതാക്കളുടെ ഒറ്റ മകളാണ്. അത്കൊണ്ട് തന്നെ പെണ്കുഞ്ഞിനായും ഒരുപാട് മക്കളുള്ള കുടുംബവും സ്വപ്നമായിരുന്നു. അങ്ങനെ രണ്ടാമതും മൂന്നാമതും ആണ്‍കുഞ്ഞുങ്ങളുണ്ടായപ്പോഴും മകള്‍ വേണമെന്ന സ്വപ്നം വിട്ടുപോയില്ല.
അങ്ങനെ 10 ആണ്‍കുട്ടികള്‍ പിറന്നു. ഒടുവിലിപ്പോള്‍ 11ാമത്തെ പ്രസവത്തിലാണ് മകള്‍ ജനിക്കുന്നത്.
പതിനൊന്നാമത്തേത് പെണ്‍കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയതെന്ന് ഇരുവരും പറയുന്നു. പെണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ആണ്മക്കളോട് യാതൊരു സ്നേഹക്കുറവും കാണിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. മകള്‍ ജനിച്ചത് കൊണ്ട് പ്ര സവം നിര്‍ത്താനാണ് അലക്സിയുടെ തീരുമാനം.
17 കാരനായ കാംബെലാണ് വീട്ടിലെ മൂത്തകുട്ടി. ഹാരിസണ്‍ (15), കോറി (13), ലാച്ലന് (109, ബ്രോഡി (9), ബ്രോണ്‍ (8), ഹണ്ടര്‍ (6), മാക്ക് (4), ബ്ലേക്ക് (3), റോത്തഗൈഥ് (1)
ട്രെയിന്‍ ഡ്രൈവറായ ഡേവിഡിന് പല ഷിഫ്റ്റുകളിലായാണ് ജോലി. വീട്ടിലെത്തുമ്പോഴൊക്കെ അദ്ദേഹവും അലക്സിയെ സഹായിക്കാന്‍ കൂടും. ഭക്ഷണം പാകം ചെയ്തും മുറികള്‍ വൃത്തിയാക്കിയും ഡേവിഡും ചേരുമ്പോള്‍, അലക്സി തന്റെ പ്രാരാബ്ധമെല്ലാം മറക്കും.
Discussion about this post