തുടര്‍ച്ചയായി മൂന്നുവട്ടം ഗര്‍ഭം അലസിയതോടെ കുഞ്ഞെന്ന സ്വപ്‌നം വിദൂരമായ ദമ്പതികളുടെ സ്വപ്‌നം സഫ്‌ലമാക്കി നാല് കണ്‍മണികള്‍ ഒരുമിച്ച് പിറന്നു. 28 കാരിയായ ഡയാന ചില്‍ഡ്ഡ്രെസ്, 27കാരനായ കോള്‍ബി ദമ്പതികളാണ് ആ ഭാഗ്യമുള്ള മാതാപിതാക്കള്‍.
കാത്തിരിപ്പില്ലാതെ കിട്ടിയ ആദ്യത്തെ കുഞ്ഞിന് ശേഷം മൂന്നുവട്ടവും ഗര്‍ഭം അലസിയതോടെ ഡയാനയും കോള്‍ബിയും നിരാശയിലായിരുന്നു. എന്നാല്‍ അഞ്ചാം തവണ ഗര്‍ഭിണിയായതോടെ പ്രാര്‍ഥനകളെല്ലാം സഫലമാക്കി, നഷ്ടപ്പെട്ട മൂന്ന് കുഞ്ഞുങ്ങളടക്കം നാലു കണ്‍മണികളാണ് പിറന്നത്.
ഇരുവര്‍ക്കും മൂത്തമകന്‍ ലിങ്കനെക്കൂടി ചേര്‍ത്ത് ഇപ്പോള്‍ അഞ്ചു കുട്ടികളാണ്. ആദ്യത്തെ കുട്ടിയെ വേഗം ഗര്‍ഭം ധരിക്കാന്‍ സാധിച്ചുവെങ്കിലും പിന്നീട് ഗര്‍ഭധാരണത്തിനു പ്രയാസം നേരിട്ടിരുന്നു. തുടര്‍ന്നാണ് കാരണം കണ്ടെത്താന്‍ സാധിക്കാതെ മൂന്നു വട്ടം ഗര്‍ഭം അലസിയതും. അങ്ങനെ പ്രതീക്ഷ കൈവിട്ടു ജീവിക്കുമ്പോള്‍ ആണ് വീണ്ടും ഗര്‍ഭിണിയായത്.
എന്നാല്‍ നാലുകുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ, കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ മുപ്പതു ശതമാനം സാധ്യത മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ വലിയ പ്രയാസങ്ങള്‍ നേരിടാതെ ഡയാനയ്ക്കും കോള്‍ബിക്കും തങ്ങളുടെ കണ്മണികളെ ലഭിച്ചു.
ജൂണ്‍ 29 ന്, ഗര്‍ഭകാലം ഇരുപത്തിയെട്ട് ആഴ്ച പിന്നിട്ടപ്പേഴാണ് ഓട്ടോ, വില്ല്യം, സൈമണ്‍, വില്ലീസ് എന്നീ കണ്മണികളുടെ ജനനം. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നതൊഴികെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല.